Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാർ സഭ ; പള്ളികളില്‍ ഇടയലേഖനം

കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാർ സഭ ; പള്ളികളില്‍ ഇടയലേഖനം
കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാർ സഭ. സിനഡ് തീരുമാനം അറിയിക്കുന്നതിന്‍റെ ഭാഗമായാണ് അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ ഇടയലേഖനം വായിച്ചത്. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നുവെന്നും അതിനെതിരെ കുട്ടികളെ ബോധവത്കരിക്കണമെന്നും ഇടയലേഖനത്തിൽ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള ചില പള്ളികളിൽ ഇടയലേഖനം വായിച്ചില്ല. വര്‍ധിച്ചു വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദത്തെ അപകടപ്പെടുത്തുന്നതാണെന്ന് ഇടയലേഖനം പറയുന്നു. ഐ.എസ് പോലുള്ള ഭീകരസംഘടനയിലേക്ക് ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നതിന് ലൗ ജിഹാദ് കാരണമാകുന്നു എന്നാണ് ഇടയലേഖനം പറയുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടിയെടുക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ലൗ ജിഹാദ് സംബന്ധിച്ച് കുട്ടികളെയും രക്ഷിതാക്കളെയും സഭ ബോധവത്കരിക്കണമെന്നും ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച സിനഡാണ് കേരളത്തില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി ആസൂത്രിതമായ തോതില്‍ ലൗ ജിഹാദ് നടക്കുന്നുവെന്ന് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. കേരളത്തില്‍ നിന്ന് ഐ.എസിലേക്ക് റിക്രൂട്ട് ചെയ്ത 21 പേരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യന്‍ വിശ്വാസത്തില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരാമെന്നുമായിരുന്നു സിനഡിന്‍റെ വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് പോലീസ് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടിയാണ് സഭ സര്‍ക്കുലര്‍ ഇറക്കിയത്. ഈ വിഷയത്തെ മതപരമായി മനസിലാക്കാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാനപ്രശ്നമായോ ഭീകരവാദപ്രവർത്തനമായോ മനസിലാക്കി നിയമപാലകർ അടിയന്തര നടപടി എടുക്കണമെന്ന് സീറോ മലബാർ സഭ സിനഡ് ആവശ്യപ്പെട്ടതായി സർക്കുലറിലുണ്ട്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in