സര്‍വേ ഭൂമി ഏറ്റെടുക്കലിന് തന്നെ: സർക്കാർ വിജ്ഞാപനം പുറത്ത്; 'സാങ്കേതികം' എന്ന് മന്ത്രി
Jaihind TV News Report
Jaihind TV Web Desk
March 27, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : സിൽവർലൈൻ സാധ്യതാ പഠനം ഭൂമി ഏറ്റെടുക്കലിന് വേണ്ടിയല്ലെന്ന സർക്കാർ വാദം പൊളിയുന്നു. സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്‍റെ ഭാഗമായി തന്നെ ആണെന്ന് കാണിച്ചുള്ള സർക്കാരിന്‍റെ വിജ്ഞാപനം പുറത്ത്.
ഇപ്പോൾ ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ ആവർത്തിക്കുമ്പോഴാണ് ഭൂമിയിലെ മരങ്ങൾ അടക്കം മുറിച്ച് അടയാളങ്ങൾ നൽകിയുള്ള സർവേയെക്കുറിച്ച് വിജ്ഞാപനത്തിൽ പറയുന്നത്.
തിരുവനന്തപുരം-കാസർഗോഡ് സെമി സ്പീഡ് റെയില്‍ പദ്ധതിക്കായി വിവിധ വില്ലേജുകളിൽ നിന്നും സ്ഥലമെടുപ്പിന്‍റെ ഭാഗമായി പട്ടിക തിരിച്ച് ഭൂമിയിൽ സർവേ നടത്തണമെന്ന് 2021 ഒക്ടോബർ 8 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. 2021 ഒക്ടോബർ 21 ന് തന്നെ ഭൂമി ഏറ്റെടുക്കലിനായി സ്പെഷ്യല്‍ ഓഫീസറായി റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥന്‍ യു.വി ജോസിനെ സര്‍ക്കാര്‍ നിയമിക്കുകയും ചെയ്തു. സർവേയ്ക്ക് തടസമായി മരങ്ങളുണ്ടെങ്കിൽ മുറിക്കണമെന്നും അനുയോജ്യമായ അതിരടയാളങ്ങൾ ഇടണമെന്നും വിജ്ഞാപനത്തിലുണ്ട്. ഭൂമി ഏറ്റെടുക്കലാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നതാണ് വിജ്ഞാപനം.
അതേസമയം കെ റെയിൽ വിജ്ഞാപനത്തിൽ പുതിയതായി ഒന്നും ഇല്ലെന്നും സാധാരണ നടപടിക്രമം മാത്രമാണിതെന്നുമാണ് റവന്യൂ മന്ത്രി കെ രാജന്‍റെ പ്രതികരണം. ഭൂമി ഏറ്റെടുക്കില്ലെന്ന് സർക്കാർ എവിടെയും പറഞ്ഞിട്ടില്ലെന്നും സാമൂഹ്യ ആഘാതപഠനം നടത്തിയ ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കെ റെയിൽ സിൽവർലൈനിനായുള്ള സാധ്യതാ പഠനം, ഭൂമി ഏറ്റെടുക്കലിന്‍റെ ഭാഗമായി തന്നെയാണെന്ന് കാണിച്ചുള്ള സർക്കാർ വിജ്ഞാപനം പുറത്തുവന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10