Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സുരേഷ് ഗോപിക്ക് ലോക്‌സഭയില്‍ തൃശൂരിലും തദ്ദേശത്തില്‍ തിരുവനന്തപുരത്തും വോട്ട്; തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണമെന്ന് സിപിഐ നേതാവ് വി.എസ് സുനില്‍ കുമാര്‍

സുരേഷ് ഗോപിക്ക് ലോക്‌സഭയില്‍ തൃശൂരിലും തദ്ദേശത്തില്‍ തിരുവനന്തപുരത്തും വോട്ട്; തിരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി പറയണമെന്ന് സിപിഐ നേതാവ് വി.എസ്  സുനില്‍ കുമാര്‍
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് വോട്ട് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി സിപിഐ നേതാവ് വി.എസ്. സുനില്‍കുമാര്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ടുചെയ്ത സുരേഷ് ഗോപിയും കുടുംബവും തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തിരുവനന്തപുരത്താണെന്നും ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി പറയണമെന്നും സുനില്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'നെട്ടിശേരിയില്‍ സ്ഥിരതാമസക്കാരെന്ന് പറഞ്ഞാണ് തൃശൂരില്‍ വോട്ട് ചെയ്തത്. ഇപ്പോള്‍ വോട്ടുചെയ്തത് തിരുവനന്തപുരത്തെ ശാസ്തമംഗലത്തുമാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര മന്ത്രിയും മറുപടി പറയണം.'-സുനില്‍ കുമാര്‍ കുട്ടിച്ചേര്‍ത്തു. നേരത്തെ, തൃശൂര്‍ മണ്ഡലത്തിലെ വോട്ടുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിമര്‍ശനം ഉയരുന്നത്.

Related articles

See all
Latest News

സംസ്ഥാനത്ത് തദ്ദേശ പ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു; കളം നിറഞ്ഞ് യുഡിഎഫ്

Latest News

പുതിയ തദ്ദേശ ഭരണസമിതികൾ ഇന്ന് അധികാരമേൽക്കുന്നു; സംസ്ഥാനത്തുടനീളം സത്യപ്രതിജ്ഞാ ചടങ്ങുകൾ

Latest News

തൃശ്ശൂരിലെ 'പള്ളി സ്വാധീനം' വോട്ടായില്ല; ബിജെപിയുടെ കണക്കുകൂട്ടലുകൾ തെറ്റി?

Latest News

ജനവിധിക്ക് മറുപടി അക്രമത്തിലൂടെ; തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് സിപിഎ...

Save your stories

Sign in