Logo
Wed, Jun 24, 2026 • 05:50 AM
LIVE TV
Watch

No business videos available

No Middle East videos available

V D Satheesan| സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നത്; ഏതാനും വ്യവസ്ഥകളല്ല, വഖഫ് ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കണം: വി ഡി സതീശന്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 15, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

V D Satheesan|  സുപ്രീം കോടതി വിധി ഭരണഘടനാ മൂല്യം ഉയര്‍ത്തിപ്പിടിക്കുന്നത്; ഏതാനും വ്യവസ്ഥകളല്ല, വഖഫ് ഭേദഗതി നിയമം പൂര്‍ണമായും പിന്‍വലിക്കണം: വി ഡി സതീശന്‍
തിരുവനന്തപുരം: വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല വിധി ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഏതാനും വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത നടപടി സ്വാഗതാര്‍ഹമാണെന്നും, എന്നാല്‍ നിയമം പൂര്‍ണമായി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ നടപടി സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കുള്ള തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പ്രസ്താവനയില്‍ പറഞ്ഞു. നിയമത്തിന്റെ ഉദ്ദേശ്യശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നതാണ് ഈ വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമം അനുസരിച്ച്, വഖഫ് ചെയ്യുന്നതിന് ഒരാള്‍ കുറഞ്ഞത് അഞ്ച് വര്‍ഷമെങ്കിലും ഒരു വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥ സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ, വഖഫ് സ്വത്തുക്കള്‍ സംബന്ധിച്ച് വിധി പ്രസ്താവിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന പ്രത്യേക അധികാരങ്ങളും കോടതി റദ്ദാക്കി. പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പറയാന്‍ കളക്ടര്‍ക്ക് അനുവാദമില്ലെന്ന കോടതിയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാന, കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികളുടെ എണ്ണം പരിമിതപ്പെടുത്തിയ നടപടിയും ഈ വിധിയില്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ആര്‍ക്കും കഴിയില്ലെന്ന സന്ദേശമാണ് ഈ വിധി നല്‍കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. നിയമനിര്‍മ്മാണത്തിലൂടെ വര്‍ഗീയ അജണ്ട നടപ്പിലാക്കാന്‍ ശ്രമിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങള്‍ക്കാണ് സുപ്രീം കോടതി പ്രഹരമേല്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഈ സാഹചര്യത്തില്‍, ഏതാനും വ്യവസ്ഥകള്‍ മാത്രം റദ്ദാക്കിയാല്‍ പോരെന്നും, നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10