Logo
Sun, Jun 07, 2026 • 07:42 PM
LIVE TV
Watch

No business videos available

No Middle East videos available

മന്ത്രി വീണ ജോര്‍ജും സി പി എം നേതൃത്വവും മാപ്പ് പറയണം; കള്ളക്കേസ് പിന്‍വലിക്കണമെന്ന് സണ്ണി ജോസഫ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 28, 2026
1 min read Updated: June 07, 2026
SHARE:
SAVE: Login to save

മന്ത്രി വീണ ജോര്‍ജും സി പി എം നേതൃത്വവും മാപ്പ് പറയണം; കള്ളക്കേസ് പിന്‍വലിക്കണമെന്ന് സണ്ണി ജോസഫ്
കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണ ജോര്‍ജും സി പി എമ്മും പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ മന്ത്രി നല്‍കിയത് വ്യാജ പരാതിയാണെന്നും ഈ കള്ളക്കഥകള്‍ ഓരോന്നായി പൊളിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രിയുടെ കള്ളപ്പരാതിയെത്തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സി പി എം അക്രമം അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയുടേത് വെറും നാടകമായിരുന്നുവെന്നും പരിക്കേറ്റുവെന്ന് പറയുന്ന ദൃശ്യങ്ങള്‍ പോലും എവിടെയുമില്ലെന്നും സണ്ണി ജോസഫ് ആരോപിച്ചു. മുഖ്യമന്ത്രി കലാപാഹ്വാനം നടത്തിയതിനെത്തുടര്‍ന്നാണ് സി പി എം പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് കടന്നത്. നാട്ടില്‍ അശാന്തി പടര്‍ത്താന്‍ കാരണമായത് മന്ത്രിയുടെ ഈ കള്ളത്തരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയും സി പി എമ്മും ചേര്‍ന്ന് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ കെട്ടിച്ചമച്ച കള്ളക്കേസ് ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. പോലീസ് തങ്ങളുടെ തെറ്റ് തിരുത്തി നീതിപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു. രാഷ്ട്രീയ ലാഭത്തിനായി വ്യാജ പരാതികള്‍ നല്‍കുന്നത് ജനാധിപത്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10