Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രവാസികളെ വിമാനകമ്പനികൾ കൊള്ളയടിക്കുന്നു; ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

പ്രവാസികളെ വിമാനകമ്പനികൾ കൊള്ളയടിക്കുന്നു; ചൂഷണം അവസാനിപ്പിക്കാന്‍ നടപടി ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
പെരുന്നാൾ കാലത്ത് നാട്ടിലേക്ക് എത്തുന്ന പ്രവാസികളെ വിമാനകമ്പനികൾ കൊള്ളയടിക്കുന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്‌മിഷനായി  നിയമസഭയിൽ അവതരിപ്പിച്ചു. ടിക്കറ്റ് നിരക്കിൽ 80 % തുകയാണ് കമ്പനികൾ കൂട്ടിയിരിക്കുന്നത്. പെരുന്നാൾ കൂടാതെ ഇപ്പോൾ ഗൾഫ് നാടുകളിൽ സ്‌കൂൾ അവധിയും കൂടിയായതിനാൽ കേരളത്തിലേക്ക് വരാൻ കഴിയാതെ പ്രവാസികൾ നട്ടംതിരിയുകയാണ്. രണ്ടു കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് നാട്ടിൽ എത്തണമെങ്കിൽ രണ്ട് ലക്ഷം രൂപ വരെ ചെലവഴിക്കേണ്ട അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഈ നോമ്പ് കാലമാണ് ഏറ്റവും വലിയ അവസരം എന്ന് ലാക്കാക്കി കൊടിയ ചൂഷണമാണ് നടക്കുന്നത്. എയർ ഇന്ത്യ മുതൽ എമിറേറ്റ്സ് വരെയുള്ള കമ്പനികൾ നടത്തുന്ന ഈ ആകാശക്കൊള്ള ഒരുമാസം കൂടി തുടരുമെന്നാണ് അറിയുന്നത്. കേന്ദ്ര വ്യോമയാന സെക്രട്ടറിയുമായി ബന്ധപ്പെട്ടു ടിക്കറ്റ് നിരക്ക് മിതമായ നിരക്കിലാക്കി പ്രവാസികൾക്ക് ആശ്വാസം നൽകണം. ഇതിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണം എന്നും നിയമസഭയിൽ ആവശ്യപ്പെട്ടു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in