Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

District

ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു

ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു
ക്ലാസ്സ് മുറിയിൽവച്ച് പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ചു. വയനാട് ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിൻ ആണ് മരിച്ചത്. പുത്തൻകുന്ന് നൊട്ടൻ വീട്ടിൽ അഡ്വ. അസീസിന്‍റെയും അഡ്വ. സജ്ന ആയിഷയുടെയും മകൾ ഷഹ് ല ഷെറിന്‍. ബുധനാഴ്ച വൈകിട്ട് 3 മണിയോടെ ക്ലാസ് നടക്കുന്നതിന്നിടെ കുട്ടിയുടെ കാൽ ഭിത്തിയോട് ചേർന്ന പൊത്തിൽപ്പെടുകയും തുടർന്ന് കാലിൽ പാമ്പ് കടിക്കുകയുമായിരുന്നു എന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. സ്‌കൂളധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാവ് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഡോക്ടറുടെ നിർദ്ദേശത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കുട്ടിയുടെ സ്ഥിതി വഷളാവുകയും വൈത്തിരി ചേലോട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇവിടെ വെച്ചാണ് വിദ്യാർത്ഥിനി മരിച്ചത്. അമീഗ ജെബിന്‍, ആഹില്‍ ഇഹ്‌സാന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

Related articles

See all
Latest News

അപകടത്തില്‍ മരിച്ചവരുടെ വീട്ടില്‍ രാഹുല്‍ എത്തി; കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് മടക്കം

Latest News

'വന്യജീവി ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ നടപടി സ്വീകരിക്കണം; ബഫർ സോണ്‍ ആശങ്കകള...

Latest News

'ഓഫീസ് ജനങ്ങളുടേതാണ്, അക്രമം ഒന്നിനും പരിഹാരമല്ല': എസ്എഫ്ഐ തകർത്ത കല്‍പ്പറ്റയിലെ ഓഫീസ് സന്...

Latest News

രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് അടിച്ചുതകർത്ത് എസ്എഫ്ഐ ഗുണ്ടായിസം; അക്രമം പോലീസ് ന...

Save your stories

Sign in