'ധാർഷ്ട്യമാണ് പരാജയ കാരണം'; മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി, മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐ
Jaihind TV News Report
Jaihind TV Web Desk
June 16, 2024
1 min read
•
Updated: June 06, 2026
തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയ കാരണമെന്നും സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശനം. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സിപിഐ യോഗം വിലയിരുത്തി. മുഖ്യമന്ത്രിക്കെതിരെ മാത്രമല്ല മന്ത്രിമാർക്കെതിരെയും രൂക്ഷ വിമർശനം യോഗത്തിൽ ഉയർന്നു. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും മന്ത്രിമാരുടേത് മോശം പ്രകടനമെന്നും വിലയിരുത്തൽ. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായതായി സിപിഐ യോഗത്തിൽ വിമർശനമുയർത്തി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10