Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'മേയറെ ആക്രമിച്ച സംഭവം സാംസ്കാരിക കേരളത്തിന് അപമാനം ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം' : കെ സുധാകരന്‍ എം.പി | Video

'മേയറെ ആക്രമിച്ച സംഭവം സാംസ്കാരിക കേരളത്തിന് അപമാനം ; കുറ്റക്കാർക്കെതിരെ കർശന നടപടി വേണം' : കെ സുധാകരന്‍ എം.പി | Video
കണ്ണൂര്‍ : മേയറെ അക്രമിച്ച സംഭവം സാംസ്കാരിക കേരളത്തിന് അപമാനമെന്ന് കെ സുധാകരൻ എംപി. സി.പി.എം കൗൺസിലർമാരാണ് ഇതിന് പിന്നിലെന്നത് ഗൗരവം വർധിപ്പിക്കുന്നു. കോർപറേഷനിലെ ഭരണം മാറിയതിന്‍റെ  അസഹിഷ്ണുതയാണ് എൽ.ഡി.എഫിന്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കെ സുധാകരൻ ആവശ്യപ്പെട്ടു. മേയറെ അക്രമിച്ച സംഭവം കണ്ണൂരിന്‍റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. സ്ത്രീകളുടെ അവകാശത്തിന് വേണ്ടി നാട് നീളെ പ്രസംഗിക്കുന്ന സി.പി.എമ്മിന്‍റെ കൗൺസിലർമാരാണ് ഒരു വനിതയെ അക്രമിച്ചതെന്നത് പ്രശ്നത്തിന്‍റെ ഗൗരവം വർധിപ്പി ക്കുന്നുവെന്ന് കെ സുധാകരൻ പറഞ്ഞു. കൃത്യമായി ഒപ്പിടണമെന്ന് പറഞ്ഞതിനാണ് ഒരു വിഭാഗം ജീവനക്കാർ കോർപറേഷനിൽ സമരം നടത്തുന്നത്. ഒരു പരിക്കുമില്ലാത്തവന് ബാൻഡേജ് ഇട്ട് കൊടുക്കുന്ന കള്ള ആശുപത്രിയായി കണ്ണൂരിലെ എ.കെ.ജി ആശുപത്രി മാറി. സി.പി.എം കൗൺസിലർമാർക്ക് പരിക്ക് പറ്റി എന്ന് പറയുന്നത് കെട്ടിച്ചമച്ചതാണ്. കോർപറേഷനിലെ ഭരണം മാറിയതിന്‍റെ അസഹിഷ്ണുതയാണ് എൽ.ഡി.എഫിനെന്നും കെ സുധാകരൻ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബ്ദുൾ ഖാദർ മൗലവി, ഡെപ്യൂട്ടി മേയർ പി.കെ രാഗേഷ്, കൗൺസിലർമാരായ ടി.ഒ മോഹനൻ, സി സമീർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇന്നലെ കൗൺസിൽ ഹാളിൽ വെച്ചാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സി.പി.എം കൗണ്‍സിലര്‍മാരുടെ ആക്രമണത്തില്‍ പരിക്കേറ്റ മേയർ ആശുപത്രിയിൽ ചികിത്സ തേടി. കൗൺസിൽ യോഗം ആരംഭിക്കുന്നതിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി മേയറുടെ അടുത്തേക്ക് വന്ന സി.പി.എം കൗൺസിലർമാര്‍ മേയർ സുമാ ബാലകൃഷ്ണനെ തടഞ്ഞ് വെച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു. സി.പി.എം കൗൺസിലർമാരായ തൈക്കണ്ടി മുരളി, പ്രമോദ്, രാജീവൻ എന്നിവർ ചേർന്നാണ് മേയറെ കയ്യേറ്റം ചെയ്തത്. മേയർക്കെതിരെ മുദ്രാവാക്യം വിളിച്ച സി.പി.എം കൗൺസിലർമാർ അസഭ്യവർഷവും നടത്തി. മേയർക്കെതിരെയുള്ള കയ്യേറ്റം തടയാൻ ശ്രമിച്ച യു.ഡി.എഫ് കൗൺസിലർമാരെ സി.പി.എം കൗൺസിലർമാർ തടഞ്ഞുവെച്ചു. കോർപറേഷൻ ഹാളിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയായിരുന്നു കയ്യേറ്റം. https://www.facebook.com/JaihindNewsChannel/videos/143748083424024/

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in