Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബിജെപിയും കേന്ദ്ര സർക്കാരും ഐഎൻടിയുസിയെ തകർക്കാൻ ശ്രമിക്കുന്നു : ആർ. ചന്ദ്രശേഖരൻ

ബിജെപിയും കേന്ദ്ര സർക്കാരും ഐഎൻടിയുസിയെ തകർക്കാൻ ശ്രമിക്കുന്നു :  ആർ. ചന്ദ്രശേഖരൻ
ബിജെപിയും കേന്ദ്ര സർക്കാരും ഐഎൻടിയുസിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്‍റ് ആർ. ചന്ദ്രശേഖരൻ. ബിജെപി ഏജന്‍റുമാരെ ഇറക്കി സംഘനയെ ശിഥിലമാക്കാനാണ് ശ്രമിക്കുന്നതെന്നും ഐഎൻടിയുസി സംസ്ഥാന പ്രസിഡൻറ് ആർ.ചന്ദ്രശേഖർ. കണ്ണൂരിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് കേന്ദ്ര സർക്കാരിനും, ബി ജെ പിക്കും എതിരെ ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്‍റ് ആർ ചന്ദ്രശേഖർ രൂക്ഷ വിമർശനം നടത്തിയത്. ഐ എൻ ടി യു സിയെ പിളർത്താനുള്ള ഗൂഢ നീക്കവുമായാണ് കേന്ദ്ര സർക്കാരും,ബി ജെ പിയും മുന്നോട്ട് പോകുന്നത്..ബി ജെ പി ഏജൻറുമാരെ ഇറക്കി ഐ എൻ ടി യു സിയെ തകർക്കാൻ ശ്രമിക്കുന്നതായി ആർ ചന്ദ്രശേഖർ കുറ്റപ്പെടുത്തി. അതിന്‍റെ ഭാഗമായാണ് ഇപ്പോഴുള്ള വിവാദങ്ങൾ. ബി.ജെ.പിയുടെ അച്ചാരം വാങ്ങി സംഘടനയെ  തകർക്കാൻ ശ്രമിക്കുന്നവരെ എന്ത് വില കൊടുത്തും തടയും. ഐ എൻ ടി യു സി നേതാക്കളെ  തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തിന് വിളിക്കാൻ പോലും കേന്ദ്ര സർക്കാർ തയ്യാറാവുന്നില്ല. കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കും, ജന വിരുദ്ധ നയങ്ങൾക്കുമെതിരെ ശക്തമായ സമരത്തിന് ഐ എൻ ടി യു സി നേതൃത്വം നൽകുമെന്നും ആർ.ചന്ദ്രശേഖർ പറഞ്ഞു. ഐ എൻ ടി യു സി ദേശിയ സെക്രട്ടറി കെ.സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് വി.വി ശശിധരൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു https://youtu.be/t05J9Thy1qQ

Related articles

See all
Popular News

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു; ഒക്ടോബർ 22 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ...

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in