റയല്‍ മാഡ്രിഡ് താരങ്ങളില്ലാതെ സ്‌പെയിന്‍; ലോകകപ്പ് ടീമില്‍ ബാഴ്‌സലോണയുടെ എട്ടുപേര്
മാഡ്രിഡ്: വരുന്ന ഫിഫ ലോകകപ്പ് ഫുട്ബോള്‍ പോരാട്ടത്തിനുള്ള 26 അംഗ സ്പെയിന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലൂയീസ് ഡെല്‍ ഫ്യുണ്ടെ പ്രഖ്യാപിച്ച ടീമില്‍ ലാ ലിഗ ചാമ്പ്യന്മാരായ ബാഴ്സലോണയുടെ എട്ട് താരങ്ങള്‍ ഇടംപിടിച്ചപ്പോള്‍, പ്രമുഖ ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ഒരു താരം പോലും ടീമില്‍ ഉള്‍പ്പെട്ടില്ല എന്നതാണ് ശ്രദ്ധേയം.
ലമീന്‍ യമാല്‍, പെഡ്രി, ഗാവി, റോഡ്രി, നിക്കോ വില്ല്യംസ്, ഫാബിയാന്‍ റൂയിസ്, മാര്‍ക്ക് കുര്‍ക്കുറേയ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ടീമിലുണ്ട്. ഉനയ് സിമോണ്‍, ഡേവിഡ് റയ, ജോണ്‍ ഗാര്‍ഷ്യ എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍.
2010-ല്‍ ആദ്യമായി ലോകകപ്പ് നേടിയതിന് ശേഷം തങ്ങളുടെ രണ്ടാം കിരീടമാണ് സ്‌പെയിന്‍ ലക്ഷ്യമിടുന്നത്. 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മികച്ചൊരു സംഘത്തെയാണ് ഡെല്‍ ഫ്യുണ്ടെ ഇത്തവണ അണിനിരത്തിയിരിക്കുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. ഗ്രൂപ്പ് എച്ചില്‍ കേപ് വെര്‍ഡെ, സൗദി അറേബ്യ, ഉറുഗ്വെ എന്നിവര്‍ക്കൊപ്പമാണ് സ്‌പെയിന്‍ മത്സരിക്കുന്നത്. ജൂണ്‍ 15-ന് കേപ് വെര്‍ഡെയ്ക്കെതിരെയാണ് സ്പെയിനിന്റെ ആദ്യ മത്സരം.
സ്പെയിന്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍: ഉനയ് സിമോണ്‍, ഡേവിഡ് റയ, ജോണ്‍ ഗാര്‍ഷ്യ.
പ്രതിരോധനിര: മാര്‍ക്ക് കുര്‍ക്കുറേയ, പോവു കുബാര്‍സി, അയ്മെറിക്ക് ലാപോര്‍ട്ടെ, അലജാന്ദ്രോ ഗ്രിമാല്‍ഡോ, പെഡ്രോ പോരോ, എറിക് ഗാര്‍ഷ്യ, മാര്‍ക്കോസ് ലൊറന്റേ, മാര്‍ക്ക് പബില്‍.
മധ്യനിര: ഗാവി, റോഡ്രി, പെഡ്രി, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഫാബിയന്‍ റൂയിസ്, അലക്സ് ബേന, മികേല്‍ മെറിനോ.
മുന്നേറ്റനിര: ലമീന്‍ യമാല്‍, നിക്കോ വില്ല്യംസ്, ഡാനി ഓല്‍മോ, ഫെറാന്‍ ടോറസ്, മികേല്‍ ഒയാര്‍സബല്‍, യെരമി പിനോ, ബോയ ഇഗ്ലസിയാസ്, വിക്ടര്‍ മുനോസ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.