Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിപയുടെ ഉത്ഭവം തൃശ്ശൂര്‍ ആവാന്‍ സാധ്യതയില്ല; ക്യാമ്പില്‍ പങ്കെടുത്ത മറ്റ് 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

നിപയുടെ ഉത്ഭവം തൃശ്ശൂര്‍ ആവാന്‍ സാധ്യതയില്ല; ക്യാമ്പില്‍ പങ്കെടുത്ത മറ്റ് 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
നിപ ബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന യുവാവ് രണ്ടാഴ്ചത്തെ തൊഴിൽ പരിശീലനത്തിനായി തൃശൂരെത്തുമ്പോൾ തന്നെ പനി ഉണ്ടായിരുന്നുവെന്നും പനിയുടെ ഉറവിടം തൃശൂർ അല്ലെന്നും ഡിഎംഒ അറിയിച്ചു. യുവാവിനൊപ്പം ഉണ്ടായിരുന്ന മറ്റ് 22 വിദ്യാർത്ഥികൾക്കും ഇതുവരെ പനിയുടെ ലക്ഷണമില്ല. ആറുപേർ നിരീക്ഷണത്തിലാണ്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു. ഇടുക്കി തൊടുപുഴയില്‍ പഠിക്കുന്ന യുവാവ് ഇന്‍റന്‍ഷിപ്പിനു വേണ്ടിയാണ് തൃശൂരില്‍ എത്തിയത്. ഇതിനിടെയാണ് പനി ബാധിച്ചത്. തുടര്‍ന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് പനി മൂര്‍ച്ഛിക്കുകയും നടക്കാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്തതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്നതായി ആരോഗ്യവകുപ്പ് പറയുന്നത്. എറണാകുളം വടക്കന്‍  പറവൂര്‍ സ്വദേശിയാണ് യുവാവ്. ഇവിടെയും ജാഗ്രതാ നിർദ്ദേശം നല്‍കിയിട്ടുണ്ട്. യുവാവിനൊപ്പം ക്യാമ്പില്‍ പങ്കെടുത്ത 22 പേര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നാല്‍ യുവാവുമായി അടുത്തിടപഴകിയ ആറു പേര്‍ നിരീക്ഷണത്തിലാണെന്നും ഡിഎംഒ അറിയിച്ചു. ഇതോടൊപ്പം യുവാവ് പഠിക്കുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തിലാണ്. ആവശ്യമുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in