Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'രണ്ട് പ്രളയം വന്നിട്ടും പഠിച്ചില്ലേ?'; അതിരപ്പിള്ളിയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവും ട്രോള്‍ വര്‍ഷവും

'രണ്ട് പ്രളയം വന്നിട്ടും പഠിച്ചില്ലേ?'; അതിരപ്പിള്ളിയില്‍ സര്‍ക്കാരിനെതിരെ  രൂക്ഷവിമര്‍ശനവും ട്രോള്‍ വര്‍ഷവും
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടു പോകുന്ന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനവും ട്രോള്‍ വര്‍ഷവും. രണ്ട് പ്രളയം വന്നിട്ടും പഠിച്ചില്ലേയെന്നും ആമസോണ്‍ കാട്ടുതീയിലുള്‍പ്പെടെ പ്രതികരിച്ചവര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതെന്തിനാണെന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നു. അതേസമയം  വിഷയത്തില്‍ ഇടതുമുന്നണിക്കുള്ളില്‍ തന്നെ പ്രതിഷേധമുയരുകയാണ്.  അതിരപ്പിള്ളി ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലാത്ത വിഷയമാണെന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തി. അതിനിടെ  അതിരപ്പിള്ളി പദ്ധതിക്ക് എന്‍.ഒ.സി നല്‍കിയ ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടതിന്‍റെ രേഖകള്‍ പുറത്തുവന്നു. ഏപ്രില്‍ 18നാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എന്‍.ഒ.സി അനുവദിച്ച് ഫയലില്‍ ഒപ്പിട്ടത്. ഇതോടെ ഇടതുമുന്നണിയെ മരികടന്നാണ് ഫയല്‍ നീക്കമെന്ന് വ്യക്തമാകുകയാണ്. അതിരപ്പിള്ളിയെച്ചൊല്ലി ഇടതുമുന്നണിക്കുള്ളില്‍ തന്നെ തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ വിവരം പുറത്തുവരുന്നത്. വിഷയത്തില്‍ വൈദ്യുത മന്ത്രി എംഎം മണിയെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇന്ന് രംഗത്തെത്തിയിരുന്നു.  അതിരപ്പിള്ളി ഇടതുമുന്നണിയുടെ അജന്‍ഡയിലില്ലാത്ത വിഷയമാണെന്ന് പറഞ്ഞ അദ്ദേഹം ആഗ്രഹങ്ങള്‍ക്ക് പരിധിയില്ലെന്ന് മന്ത്രി എം.എം മണിയെ പരിഹസിക്കുകയും ചെയ്തു. അതിരപ്പിള്ളി പദ്ധതിയെ സിപിഐ അംഗീകരിക്കില്ലെന്നും പ്രകടനപത്രികയില്‍ പദ്ധതിയെപ്പറ്റി പറയുന്നില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Related articles

See all
Popular News

ദേശീയ അവാർഡ് നിറവിൽ വൈക്കം വിജയലക്ഷ്മി; ചേർത്തുപിടിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു

Popular News

ഓച്ചിറ കെട്ടുകാഴ്ച: കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകൾക്ക് നാളെ അവധി പ്...

Popular News

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം: സംസ്ഥാനത്ത് മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; വിവ...

Popular News

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇഡി നൽകിയ കത്തിൽ പോലീസിന്റെ പ്രാഥമിക അന്വേഷണം; ഉത്തരവിട്ടതായി...

Save your stories

Sign in