Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കാലാവധി കഴിഞ്ഞിട്ടും 6 പേർ സിന്‍ഡിക്കേറ്റ് അംഗങ്ങളായി തുടരുന്നു; നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്: ഗവർണർക്ക് നിവേദനം നല്‍കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി

കാലാവധി കഴിഞ്ഞിട്ടും 6 പേർ സിന്‍ഡിക്കേറ്റ് അംഗങ്ങളായി തുടരുന്നു; നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്: ഗവർണർക്ക് നിവേദനം നല്‍കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ന്‍ കമ്മിറ്റി
  കോട്ടയം: ഡോ. എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയിൽ കാലാവധി കഴിഞ്ഞിട്ടും അനധികൃതമായി 6 പേർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ എംപി ഡോ. പി.കെ ബിജുവിന്‍റെ നേതൃതത്തിലുള്ള ആറ് അംഗ സംഘമാണ് കാലാവധി കഴിഞ്ഞിട്ടും സർവകലാശാലയിൽ തുടരുന്നത്. അഡ്വ. ഐ സാജു, ഡോ. ബി.എസ് ജമുന, വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, എസ് വിനോദ് മോഹൻ തുടങ്ങിയവർ ആണ് സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നത്. രണ്ട് തവണ ഓർഡിനൻസ് കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിൽ ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ഓർഡിനൻസ് ലാപ്സ് ആയതിന് പിന്നാലെയാണ് കഴിഞ്ഞ ഒന്നേകാൽ വർഷമായി ഇവർ സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നത്. നിയമവിരുദ്ധമായി ഇവർ തുടരുന്നത് സർവകലാശാലയിലെ വൈസ് ചാൻസിലർ അടക്കമുള്ളവരുടെ അനുമതിയോടെയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേസമയം കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെ ട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പെയ്ൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകി. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സുപ്രീം കോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ വിസി യുടെയും ഒത്താശയോടെയാണ് ഇവരെ തുടരാൻ അനുവദിച്ചതെന്നും ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുനഃപരിശോധിക്കണമെന്നും ഈ കാലയളവിൽ വാങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Related articles

See all
Latest News

കെപിസിസിയുടെ സമരാഗ്നി പത്ത് ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കുന്നു; വൈകിട്ട് ആലപ്പുഴയിലേക...

Latest News

വിളിച്ചുവരുത്തി അപമാനിച്ചു; കളക്ടറേറ്റിലെ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രവാസി വ്യവസായി

Latest News

കോട്ടയത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം വിധിച്ച്...

Latest News

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ റെക്കോർഡ് വിജയം നേടും; കെ.സി. വേണുഗോപാല്‍ എംപി

Save your stories

Sign in