കേരള ബാങ്കിന്‍റെ പേരിൽ പിണറായി സർക്കാർ നടത്തുന്നത് പകൽകൊള്ളയെന്ന് ശൂരനാട് രാജശേഖരൻ
Jaihind TV News Report
Jaihind TV Web Desk
September 20, 2019
1 min read
•
Updated: June 10, 2026
കേരള ബാങ്കിന്‍റെ പേരിൽ പിണറായി സർക്കാർ നടത്തുന്നത് പകൽകൊള്ളയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറിയും ഓൾ കേരള ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടുമായ ശൂരനാട് രാജശേഖരൻ ആരോപിച്ചു. കൊല്ലത്ത് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയിസ് കോൺഗ്രസ്സ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സഹകരണ ബാങ്കുകളിലും ജില്ലാ സഹകരണ ബാങ്കുകളിലും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ഇല്ലാതായിട്ട് രണ്ടര വർഷം പിന്നിടുകയാണ്. ഇന്ത്യയുടെ സഹകരണ ചരിത്രത്തിൽ ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട സമിതി ഇല്ലാതായതോടെ വകുപ്പ് മന്ത്രിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ഇവിടെ സ്വജനപക്ഷപാതവും അഴിമതിയും വ്യാപകമാക്കിയിരിക്കുകയാണെന്നദ്ദേഹം കുറ്റപ്പെടുത്തി. പി ആർ പ്രതാപൻ അധ്യക്ഷത വഹിച്ചു .
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10