Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പ്രചാരണത്തിരക്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍

പ്രചാരണത്തിരക്കില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍
തൊഴിലാളികളേയും വ്യാപാരികളേയും നേരില്‍ കണ്ട് സഹായം തേടി ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍റെ പ്രചരണം. രാവിലെ കൊച്ചി രൂപത ബിഷപ്പ് ഡോ. ജോസഫ് കരിയിലിനെ സന്ദര്‍ശിച്ച ശേഷം അരൂര്‍ നിയോജക മണ്ഡലത്തിലെത്തി . അവിടെ യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം നിരവധി ചെമ്മീന്‍ പീലിംഗ് ഷെഡുകളില്‍ കയറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ പണിയെടുക്കുന്ന സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥിയെത്തി. ഏവരും ആവേശത്തോടെയാണ് സ്ഥാനാര്‍ത്ഥിയെ വരവേറ്റത്. അരൂരിലെ വ്യവസായ മേഖലയിലും മലബാര്‍ സിമന്‍റ്സിലും പള്ളിപ്പുറത്തെ കോണ്‍വെന്‍റിലും സന്ദര്‍ശനം നടത്തി. അരൂര്‍ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ വ്യാപാരികളെ കണ്ടും ഷാനിമോള്‍ വോട്ട് തേടി. ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ജീവനക്കാരേയുമെല്ലാം നേരില്‍ കണ്ടു. മണ്ഡലത്തിലെ മരണവീടുകളും സന്ദര്‍ശിച്ചു. കരുനാഗപ്പള്ളിയിൽ അന്യ സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണയുടെ ഉപവാസ സമരത്തിൽ പങ്കെടുത്തു. അതിനു ശേഷം ഹരിപ്പാട് ബൈക്കപകടത്തിൽ മരണപ്പെട്ട ചിങ്ങോലി സ്വദേശികളായ യുവാക്കളുടെ വീട് സന്ദർശിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in