Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അതിരുകടന്ന പ്രസ്താവന, സ്പീക്കർ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അർഹതയില്ല: ജി സുകുമാരന്‍ നായർ

അതിരുകടന്ന പ്രസ്താവന, സ്പീക്കർ സ്ഥാനത്ത് തുടരാന്‍ ഷംസീറിന് അർഹതയില്ല: ജി സുകുമാരന്‍ നായർ
  കോട്ടയം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ വിവാദ പ്രസംഗത്തില്‍ വിമര്‍ശനവുമായി എന്‍എസ്എസ്. ഷംസീറിന്‍റെ പരാമര്‍ശം സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. പ്രസ്താവന അതിരുകടന്നുപോയെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. "പറഞ്ഞ സാഹചര്യം എന്തായാലും ഒരുതരത്തിലും ന്യായീകരിക്കാവുന്നതല്ല. പ്രസ്താവന അതിരുകടന്നുപോയി. ഓരോ മതത്തിനും അതിന്റേതായ വിശ്വാസപ്രമാണങ്ങളുണ്ട്. അതിനെ ചോദ്യംചെയ്യാന്‍ ആര്‍ക്കും അര്‍ഹതയോ അവകാശമോ ഇല്ല. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും അത് അംഗീകരിക്കാവുന്നതല്ല." - ജി സുകുമാരന്‍ നായർ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് തുടരുന്നതിനുതന്നെ ഷംസീറിന് അര്‍ഹതയില്ല. വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുവിധം സ്പീക്കര്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് അവരോട് മാപ്പുപറയണം. അല്ലാത്തപക്ഷം സ്പീക്കര്‍ക്കെതിരെ യുക്തമായ നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും ജി. സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Related articles

See all
Latest News

പുതുപ്പള്ളിയിൽ ഇവിഎം സുരക്ഷയിൽ ആശങ്ക; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ചാണ്ടി ഉമ്മൻ

Latest News

"ഇത് വർഷങ്ങളായുള്ള വേട്ടയാടലിനെതിരെയുള്ള പ്രതിഷേധം"; കറുത്ത വസ്ത്രമണിഞ്ഞ് വോട്ട് രേഖപ്പെടു...

Latest News

"വേട്ടയാടിയവർക്ക് വിധി കൽപ്പിക്കാൻ പുതുപ്പള്ളി"; ഉമ്മൻ ചാണ്ടിയുടെ പിൻഗാമിയായി യുഡിഎഫ് മുഖ്...

Latest News

'കലാശക്കൊട്ട് വേണ്ട; വോട്ട് കുറഞ്ഞാലും സാരമില്ല, ഒരാൾക്കെങ്കിലും വീട് ലഭിക്കട്ടെ'; പുതുപ്പ...

Save your stories

Sign in