Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കെ.കെ. ശൈലജയ്ക്കും എം.വി. ഗോവിന്ദനുമെതിരെ ഡിജിപിക്ക് പരാതി നൽകി ഷാഫി പറമ്പിൽ
വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ. ശൈലജയ്‌ക്കും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ഡിജിപിക്ക് പരാതി നൽകി. ഇരുവരും തനിക്കെതിരെ വ്യാജ പ്രസ്താവനകൾ നടത്തുന്നുവെന്ന് പരാതിയിൽ പറയുന്നു. ഗൂഢാലോചനയുണ്ടെന്നും ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കണമെന്നും ഷാഫി പരാതിയിൽ ആവശ്യപ്പെട്ടു. വ്യാജ വീഡിയോയുടെ പേരില്‍ തനിക്കെതിരെ പ്രചാരണം നടത്തുന്നതായും പരാതിയില്‍ചൂണ്ടിക്കാട്ടി. ഏപ്രില്‍ 16-നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് കെ.കെ. ശൈലജ ആരോപണം ഉന്നയിച്ചത്. തന്‍റെ അശ്ലീല വീഡിയോ പ്രചരിക്കുന്നുണ്ടെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫിയും അനുയായികളും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമാണിതെന്നും ശൈലജ ആരോപിച്ചിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടതോടെ അത്തരം ഒരു വീഡിയോ ഇല്ലെന്നും ശൈലജ തിരുത്തി. അതിനിടെ കെ.കെ. ശൈലജ ഷാഫിക്കെതിരെയും വക്കീൽ നോട്ടീസ് അയച്ചു. നവമാധ്യമങ്ങളിലെ അധിക്ഷേപ പോസ്റ്റുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശൈലജ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Related articles

See all
Latest News

"ഇത് ഏകപക്ഷീയം; സ്‌ട്രോങ്ങ് റൂം സുരക്ഷയിൽ വിട്ടുവീഴ്ചയില്ല, നിയമപോരാട്ടം തുടരും"; സ്‌ട്രോങ...

Latest News

തൂണേരിയിൽ ക്രൂരത: ആർ.എം.പി പ്രവർത്തകൻ്റെ വീട്ടിലെ കിണറ്റിൽ മനുഷ്യവിസർജ്യം തള്ളി; രാഷ്ട്രീയ...

Latest News

കോഴിക്കോട്ട് പാമ്പ് ശല്യം രൂക്ഷം: വീടിനുള്ളിൽ വെച്ച് യുവാവിനും യുവതിക്കും പാമ്പുകടിയേറ്റു;...

Latest News

"സ്‌ട്രോങ് റൂം എന്ന് എഴുതിയ മുറി തുറന്നു; തടയാൻ ശ്രമിച്ച തന്നെ തടഞ്ഞു": ഉദ്യോഗസ്ഥർക്കെതിരെ...

Save your stories

Sign in