Logo
Wed, Jun 17, 2026 • 03:14 PM
LIVE TV
Watch

No business videos available

No Middle East videos available

വടകര എസ്എൻ കോളേജിൽ കെ.എസ്.യു വിദ്യാർത്ഥികൾക്ക് നേരെ എസ്.എഫ്.ഐ അക്രമം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 20, 2020
1 min read Updated: June 09, 2026
SHARE:
SAVE: Login to save

വടകര എസ്എൻ കോളേജിൽ കെ.എസ്.യു വിദ്യാർത്ഥികൾക്ക് നേരെ എസ്.എഫ്.ഐ അക്രമം
കോഴിക്കോട് വടകര എസ്എൻ കോളേജിൽ കെ.എസ്.യു വിദ്യാർത്ഥികൾക്ക് എസ്.എഫ്.ഐ പ്രവർത്തകരുടെ മർദ്ദനം. കെ.എസ്.യുവിന്‍റെ യൂണിറ്റ് സമ്മേളനം നടക്കുന്നതിനിടെയാണ് കെ.എസ്.യു പ്രവർത്തകർക്ക് ക്രൂര മർദ്ദനമേറ്റത്. കെ.എസ്.യു വടകര എസ്.എൻ കോളേജ് യൂണിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ കെ.എസ്.യു മുൻ ജില്ലാ പ്രസിഡന്‍റ് വി.പി ദുൽഖിഫിൽ, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്‍റ് വി.ടി സൂരജ്, വടകര ബ്ലോക്ക് പ്രസിഡന്‍റ് അഖിൽ നന്ദാനം, യൂണിറ്റ് പ്രസിഡന്‍റ് നന്ദ കിഷൻ, സുബിൻ വടകര എന്നിവരെ ആയുധവുമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രൂരമായി ആക്രമിച്ചു. വർഷങ്ങൾക്ക് ശേഷമാണ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സമ്മേളനം നടത്തിയത്. സമ്മേളനം നടത്താൻ അനുവദിക്കില്ല എന്ന് ആക്രോശിച്ചായിരുന്നു എസ്.എഫ്.ഐ ക്കാരുടെ മർദ്ദനം. 100 ഓളം പ്രവർത്തകർ യൂണിറ്റ് സമ്മേളനത്തിലേക്ക് അക്രമം അഴിച്ചുവിട്ടത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10