Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

SFI| ക്യാമ്പസില്‍ എസ്എഫ്‌ഐ അഴിഞ്ഞാട്ടം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി; യുഡിഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്

SFI|  ക്യാമ്പസില്‍ എസ്എഫ്‌ഐ അഴിഞ്ഞാട്ടം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മാരകായുധങ്ങളുമായി അതിക്രമിച്ചു കയറി; യുഡിഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്ക്
കാലിക്കറ്റ് സര്‍വകലാശാല ഹോസ്റ്റലില്‍ എസ്എഫ്‌ഐ നടത്തിയ അക്രമത്തില്‍ രണ്ടു യുഡിഎസ്എഫ് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മാരകായുധങ്ങളുമായി എത്തിയ സംഘം ഹോസ്റ്റല്‍ മുറിക്കുള്ളില്‍ കയറി യുഡിഎസ്എഫ് പ്രവര്‍ത്തകരായ ഹരികൃഷ്ണനെയും അലന്‍ ജേക്കബിനെയും മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടെയും തലക്ക് ഗുരുതരമായ മുറിവുകളുണ്ട്. ക്യാമ്പസില്‍ തുടര്‍ച്ചയായി യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പല തവണയും പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നാരോപിച്ച് യുഡിഎസ്എഫ് പ്രതിഷേധം ആരംഭിച്ചു. തേഞ്ഞിപ്പലം പോലീസ് സ്റ്റേഷന്റെ മുന്നില്‍ പ്രതിഷേധമായി യു.ഡി.എസ്.എഫ് നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി. സമരത്തിന് കെ.എസ്.യു സംസ്ഥാന ട്രഷറര്‍ ആദില്‍ കെ.കെ.ബിയും എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പും നേതൃത്വം നല്‍കി.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in