കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നേരെ എസ്എഫ്ഐ കയ്യേറ്റ ശ്രമം; തോട്ടട പോളിടെക്നിക്കിൽ സംഘർഷാവസ്ഥ.
കണ്ണൂരിലെ യുഡി എഫ് സ്ഥാനാർത്ഥി ടി ഒ മോഹനനെ കയ്യേറ്റം ചെയ്യാൻ എസ് എഫ് ഐ പ്രവർത്തകരുടെ ശ്രമം. തോട്ടട പോളിടെക്നിക്ക് കോളേജിലാണ് സംഭവം. സ്ഥാനാർത്ഥി വോട്ട് ചോദിക്കുന്നതിനിടെ ബഹളം വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ.
എസ് എഫ് ഐ യുടെ അക്രമം കൊണ്ട് കുപ്രസിദ്ധി നേടിയ കണ്ണൂർ തോട്ടട പോളിടെക്നിക്ക് കോളേജിലാണ് യുഡി എഫ് സ്ഥാനാർത്ഥി ടി.ഒ മോഹനനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. ക്ലാസ്സുകളിൽ സന്ദർശനം നടത്തി വിദ്യാർത്ഥികളുടെ വോട്ട് ചോദിക്കുന്നതിനിടെ എസ് എഫ് ഐ പ്രവർത്തകർ ബഹളം വെക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.
സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന യുഡി എഫ് പ്രവർത്തകരെയും നേതാക്കളെയും എസ്എഫ്ഐ പ്രവർത്തകർ കൂകി വിളിച്ചു. സ്ഥാനാർത്ഥിയെ ക്ലാസുകളിൽ കയറി വോട്ട് ചോദി ക്കാൻ അനുവദിക്കാതെ തടഞ്ഞ് വെച്ചു.. ബഹളം വെച്ച് ക്ലാസ്സുകളിൽ വോട്ട് ചോദിക്കുന്നത് തടയുകയും ചെയ്തു.കോളേജ് അധികൃതരുടെ അനുമതിയോടെയായിരുന്നു സ്ഥാനാർത്ഥി ടി ഒ മോഹനനും മറ്റു നേതാക്കളും ക്ലാസുകളിൽ വോട്ട് ചോദിക്കാനെത്തിയത്. സ്ഥാനാർത്ഥിയെ തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.