സിപിഐ ദേശീയ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും രൂക്ഷമായ വാദ പ്രതിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കേരള ഘടകത്തില്‍ എതിര്‍പ്പ് തള്ളി രാജ യ്ക്കുമാത്രം പ്രായപരിധിയില്‍ ഇളവ് നല്‍കുവാന്‍ നിര്‍വാഹസമിതിയില്‍ തീരുമാനമായി.പ്രായപരിധി പിന്നിട്ട മറ്റ് നാലുപേരും നിര്‍വാഹ സമിതിയില്‍ നിന്ന് ഒഴിവാകും. പകരം ഏറെ സാധ്യത കല്പിച്ചിരുന്ന എഐടിയൂസി ജനറല്‍ സെക്രട്ടറി അമര്‍ജിത്ത് കൗറിനെ അംഗീകരിക്കുന്നതില്‍ നിര്‍വാഹ സമിതിയില്‍ വലിയ എതിര്‍പ്പ് ഉയര്‍ന്നത് രാജക്ക് അനുകൂലമായി.
76 കാരനായ ഡി.രാജ ഇത് മൂന്നാം തവണയാണ് ജനറല്‍ സെക്രട്ടറി ആകുന്നത്. 2019 മുതല്‍പാര്‍ട്ടിയെ നയിക്കുന്ന രാജ്യക്കെതിരെ വലിയ വിമര്‍ശനങ്ങളും എതിര്‍പ്പുമാണ് ഇക്കുറി സമ്മേളനത്തിലുടനീളം ഉയര്‍ന്നത്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റ് ഇന്ന് രൂപീകരിച്ചുകൊണ്ട് സമ്മേളനം സമാപിക്കും.