Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കൂടത്തായ് കൊലപാതക കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

കൂടത്തായ് കൊലപാതക കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും
കൂടത്തായ് കൊലപാതക കേസിൽ ജോളിയുടെ ഭർത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. റോയ് തോമസ് കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്. കോഴിക്കോട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുക. ഇതേ കേസിൽ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരൻ സിജോയുടേയും രഹസ്യമൊഴികൾ രേഖപ്പെടുത്തിയിരുന്നു.  മാത്യു മഞ്ചാടിയിൽ കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ള ജോളിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മാത്യുവിൻറെ വീട്, കൂടത്തായിയിലെ പൊന്നാമറ്റം വീട് എന്നിവിടങ്ങളിൽ ജോളിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്യും. സിലി കൊലപാതക കേസിൽ കസ്റ്റഡിയിലുള്ള പ്രജികുമാറിനേയും വടകര തീരദേശ സിഐയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുന്നുണ്ട്.  

Related articles

See all
Latest News

നവകേരള സദസ് ജനങ്ങള്‍ക്ക് ഒരു ഉപകാരവും ഇല്ലാത്ത പരിപാടി; മുഖം നഷ്ടമായ സർക്കാരിന്‍റെ പാഴ്‌വേ...

Kerala

സ്വകാര്യ കമ്പനിക്ക് കോടികള്‍ കൊയ്യാന്‍ സർക്കാർ കൂട്ട്; ഇലക്ട്രിക് വാഹനങ്ങളുടെ മറവില്‍ സംസ്...

Latest News

ബസ് ജീവനക്കാരനെ പോക്സോ കേസില്‍ അറസ്റ്റ് ചെയ്തു; കോഴിക്കോട് സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമ...

Latest News

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി

Save your stories

Sign in