Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പാലാ ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫിന്‍റെ രണ്ടാം ഘട്ട പ്രചാരണത്തിന് നാളെ തുടക്കമാകും

പാലാ ഉപതെരഞ്ഞെടുപ്പ് : യു.ഡി.എഫിന്‍റെ രണ്ടാം ഘട്ട പ്രചാരണത്തിന് നാളെ തുടക്കമാകും
പാലായിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിന്‍റെ രണ്ടാം ഘട്ട വാഹന പ്രചരണത്തിന് നാളെ തുടക്കമാകും. സ്ഥാനാർത്ഥിയുടെ വാഹന പ്രചരണ പര്യടനം കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉപതെരഞ്ഞെടുപ്പിന് പത്ത് ദിവസം മാത്രം അവശേഷിക്കേയാണ് രണ്ടാം ഘട്ട പ്രചാരണത്തിനു യു.ഡി.എഫ് തുടക്കം കുറിക്കുന്നത്. മണ്ഡലത്തിലെ സമസ്ത മേഖലകളിലും എത്തിച്ചേരുന്ന തരത്തിലാണ് വാഹന പ്രചരണം ക്രമീകരിച്ചരിക്കുന്നത്. . വരുംദിവസങ്ങളിൽ പ്രചരണം കൂടുതൽ ശക്തമാക്കാനാണ് യു.ഡി.എഫിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായി പ്രമുഖ നേതാക്കളായ എ. കെ ആന്‍റണി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിക്കും. കുടുംബ യോഗങ്ങളിലും ഭവന സന്ദർശനത്തിലുമാണ് സ്ഥാനാർത്ഥിയുടെ പ്രചരണം ഇപ്പോൾ സജീവമായി നടക്കുന്നത്. കഴിയുന്നത്ര ഭവനങ്ങളിൽ എത്തി നേരിട്ട് വോട്ട് അഭ്യർഥിക്കുകയാണ് സ്ഥാനാർഥി ജോസ് ടോം. കെ.എം മാണിയുടെ വികസന നേട്ടവും, തുടങ്ങിവെച്ച പദ്ധതികളുടെ പൂർത്തീകരണവും ഉയർത്തിക്കാട്ടിയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണം. ആദ്യ ഘട്ട പ്രചരണത്തിൽ ജനങ്ങളിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയുടെ ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in