ദുബായ് : സൗദി അറേബ്യയുടെ 1201 കിലോ മീറ്റര്‍ നീളമുള്ള, പെട്രോളിയം പൈപ്പ് ലൈന് നേരെ നടന്ന, ആക്രമണത്തിന് ശേഷം, സൗദിയും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. സംഭവത്തില്‍ സൗദി ജിസാനിലെ അല്‍-തുവല്‍ ഗവര്‍ണറേറ്റില്‍, മിസൈല്‍ പതിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു. ഒരു മസ്ജിദിനും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാട് സംഭവിച്ചതായി സൗദി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ചെങ്കടല്‍ വഴിയുള്ള സൗദിയുടെ പെട്രോളിയം കയറ്റുമതിയില്‍ നിര്‍ണ്ണായകമായ ഒന്നാണ് , ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈന്‍. സൗദിയുടെ കിഴക്കന്‍ പ്രവിശ്യയിലെ അബ് ഖായിബ് എണ്ണപ്പാടത്തു നിന്നും, പടിഞ്ഞാറ് ചെങ്കടലിലെ യാന്‍ബൂ തുറമുഖം വരെയാണ് ഈസ്റ്റ് വെസ്റ്റ് പൈപ്പ് ലൈന്‍ സ്ഥിതി ചെയ്യുന്നത്. ഇതോടെ, യാന്‍ബൂ തുറമുഖത്തെ പെട്രോളിയം കയറ്റുമതി നിലച്ചു. ഇറാഖിലെ, ഇറാന്‍പക്ഷ സായുധ വിഭാഗമാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. സൗദിയുടെ പെട്രോളിയം കയറ്റുമതി പൂര്‍ണ്ണമായും തടയുമെന്നാണ് ഹൂതികളുടെ ഭീഷണി.
സൗദി - ഹൂതി ഏറ്റുമുട്ടല്‍ രൂക്ഷം; സൗദിയുടെ പെട്രോളിയം കയറ്റുമതി തടയുമെന്ന് ഹൂതികളുടെ ഭീഷണി