Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Pravasi

ഒമാനില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി 150 റിയാല്‍ ശമ്പളം മതി: പഴയ നിയമത്തില്‍ ഇളവ്; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം

ഒമാനില്‍ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി 150 റിയാല്‍ ശമ്പളം മതി: പഴയ നിയമത്തില്‍ ഇളവ്; മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം
  ഒമാനില്‍ ഇനി 150 റിയാല്‍ ശമ്പളമുള്ള പ്രവാസികള്‍ക്കും കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാം. റോയല്‍ ഒമാന്‍ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ കുടുംബ വിസ ലഭിക്കാന്‍ ആവശ്യമായ പ്രതിമാസ ശമ്പളത്തില്‍ ഒമാന്‍ ഭരണകൂടം അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. മലയാളികളുള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ഒമാനില്‍ കുടുംബ പുനരേകീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഒപ്പം വിദഗ്ധരായ വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനും ഈ വിസാ നിയമം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നേരത്തെ കുടുംബത്തെ സ്‌പോണ്‍സര്‍ ചെയ്യാന്‍ 300 ഒമാന്‍ റിയാല്‍ വരെ പ്രതിമാസ വരുമാനം രേഖകളില്‍ ആവശ്യപ്പെട്ടിരുന്നു. ഫലത്തില്‍ ഇനി കൂടുതല്‍ കുടുംബാംഗങ്ങള്‍ക്ക് പുതിയ നിയമത്തിന്‍റെ പ്രയോജനം ലഭിക്കും.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Popular News

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ മിസൈൽ ആക്രമണശ്രമം; പ്രതിരോധിച്ച് യുഎഇ വ്യോമസേന, അതിർത്...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്ത...

Save your stories

Sign in