Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

ജന്തര്‍ മന്തറിലെ പ്രതിഷേധം: സിജെപി നേതാക്കള്‍ തീഹാര്‍ ജയിലില്‍; അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ജന്തര്‍ മന്തറിലെ പ്രതിഷേധം: സിജെപി നേതാക്കള്‍ തീഹാര്‍ ജയിലില്‍; അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പ്രതിഷേധ കേന്ദ്രങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കിയ ജന്തര്‍ മന്തറിലേക്ക് അതിക്രമിച്ചു കയറിയ കേസില്‍ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തേക്ക് തീഹാര്‍ ജയിലിലടച്ചു. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ഇവരോടൊപ്പമുണ്ടായിരുന്ന അജിങ്ക്യ ഷിന്‍ഡെയെ പീസ് ബോണ്ട് ഒപ്പിട്ടു വാങ്ങിയ ശേഷം വിട്ടയച്ചു.

നിയമം ആവര്‍ത്തിച്ച് ലംഘിച്ചതിനും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലുമാണ് കോടതി നടപടി. അതേസമയം, വോട്ടര്‍ പട്ടികയിലെ വീഴ്ചകള്‍ക്കെതിരെയുള്ള പ്രതിഷേധങ്ങളും ജന്തര്‍ മന്തറിനെ സമരകേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കിയ നടപടിയും മുന്‍നിര്‍ത്തി ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ സി.ജെ.പി യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ഡല്‍ഹി പൊലീസിന്റെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തല്‍, നിരോധനാജ്ഞ ലംഘനം, ബോണ്ട് ലംഘനം, അതിക്രമിച്ചു കയറല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 14 പേരെ കസ്റ്റഡിയിലെടുത്തിരുന്നതായും ഔദ്യോഗിക ഉത്തരവുകള്‍ ലംഘിച്ചതിന് നിയമനടപടികള്‍ സ്വീകരിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. മറ്റൊരു പ്രതിഷേധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച കസ്റ്റഡിയിലെടുത്തപ്പോള്‍ ഒരു വര്‍ഷത്തേക്ക് സമാധാനം പാലിക്കാമെന്ന് കാട്ടി സൗരവും അശുതോഷും ബോണ്ട് ഒപ്പുവെച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ച് വീണ്ടും ജന്തര്‍ മന്തറിലേക്ക് അതിക്രമിച്ചു കയറിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.

നേതാക്കളെ ജയിലിലടച്ച നടപടിയെ രൂക്ഷമായ ഭാഷയിലാണ് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ വിമര്‍ശിച്ചത്. ജന്തര്‍ മന്തറില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയതിനാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാര്‍ കാണിക്കണമെന്നും എക്സിലൂടെ (X) ദീപ്‌കെ പ്രതികരിച്ചു. നേതാക്കളെ രാത്രി 3 മണിക്ക് സ്വകാര്യ വാനില്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നും വക്കീലുമാരെ കാണാന്‍ അനുവദിച്ചില്ലെന്നും ആരോപച്ച് സി.ജെ.പി ലീഗല്‍ ടീം മേധാവി രത്‌ന സിംഗും രംഗത്തെത്തി.

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ അനുരാഗ് കുമാറിന്റെ ഒക്ടോബര്‍ 11-ലെ പുതിയ ഉത്തരവ് പ്രകാരം റാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവയെയാണ് പുതിയ സമരവേദികളായി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പതിറ്റാണ്ടുകളായി പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ജന്തര്‍ മന്തര്‍ പട്ടികയില്‍ നിന്നും പുറത്തായി. രാഷ്ട്രീയ കേന്ദ്രത്തില്‍ നിന്നും സമരങ്ങള്‍ മാറ്റുന്നത് പ്രതിഷേധങ്ങളുടെ പ്രാധാന്യം കുറയ്ക്കാനാണെന്ന് ആരോപിച്ച് സി.ജെ.പി അടക്കമുള്ള സംഘടനകള്‍ രംഗത്തുണ്ട്.

Related articles

See all
Popular News

"ജന്തർ മന്തർ ജനങ്ങളുടേത്, തിരിച്ചുപിടിക്കും": യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമെന്ന് ര...

Popular News

"ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും": മോദി-ഷാ സർക്കാരിനെതിരെ ആഞ്ഞടിച...

Popular News

എസ്‌ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നാടു കടത്തി? അമിത് ഷായോട് ചോദ്യങ...

Popular News

'2029-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമിത് ഷാ നീക്കം തുടങ്ങിക്കഴിഞ്ഞു'; കടുത്ത വിമര്‍ശനവ...

Save your stories

Sign in