Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Popular News

എസ്‌ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നാടു കടത്തി? അമിത് ഷായോട് ചോദ്യങ്ങളുമായി കോൺഗ്രസ്

എസ്‌ഐആറിലൂടെ എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി? എത്ര പേരെ നാടു കടത്തി? അമിത് ഷായോട് ചോദ്യങ്ങളുമായി കോൺഗ്രസ്

രാജ്യത്തെ കോടിക്കണക്കിന് വോട്ടർമാരുടെ അവകാശത്തെ ഇല്ലാതാക്കിയ എസ്‌ഐആർ നടപടിയെ ന്യായീകരിക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ചോദ്യങ്ങളുമായി കോണ്‍ഗ്രസ്. രാജ്യത്ത് എത്ര നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയെന്നും എത്ര പേരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കിയെന്നും എത്ര പേരെ രാജ്യത്തുനിന്ന് നാടുകടത്തിയെന്നും അമിത് ഷാ വ്യക്തമാക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് ആവശ്യപ്പെട്ടു.

എസ്‌ഐആർ നടപടിയിലൂടെ കടന്നുപോയ രാജ്യത്തെ 100 കോടി ഇന്ത്യക്കാർക്ക് ഇതിന്‍റെ വിശദാംശങ്ങള്‍ അറിയാൻ പൂർണ അവകാശമുണ്ട്. നുഴഞ്ഞുകയറ്റക്കാരെന്ന വാദം ഉയർത്തി എസ്‌ഐആറിന്റെ യഥാർഥ ലക്ഷ്യത്തിൽനിന്ന് ശ്രദ്ധ തിരിക്കാനാണ് ഇതിന്‍റെ ആസൂത്രകർ ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് ഏകദേശം 14 കോടി ഇന്ത്യക്കാരുടെ ഭരണഘടനാപരമായ വോട്ടവകാശം കവർന്നെടുക്കുകയാണ് ചെയ്തതെന്നും ജയ്റാം രമേശ് പങ്കുവെച്ച ട്വീറ്റില്‍ കുറ്റപ്പെടുത്തി.

അങ്ങനെയെങ്കില്‍ ഈ 14 കോടി ഇന്ത്യക്കാരും നുഴഞ്ഞുകയറ്റക്കാരാണെന്നാണോ ആഭ്യന്തരമന്ത്രി പറയുന്നതെന്ന് ജയ്റാം രമേശ് ചോദിച്ചു. അമിത് ഷാ ആഭ്യന്തരമന്ത്രിയായിരിക്കെ രാജ്യത്ത് നുഴഞ്ഞുകയറ്റക്കാരുടെ എണ്ണത്തിൽ ഇത്ര വലിയ വർധനയുണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു. എസ്‌ഐആറിന്റെ വിശദാംശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങൾക്ക് അമിത് ഷാ മറുപടി നൽകിയേ മതിയാകൂവെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Related articles

See all
Popular News

"ജന്തർ മന്തർ ജനങ്ങളുടേത്, തിരിച്ചുപിടിക്കും": യുവാക്കളെ ജയിലിലടയ്ക്കുന്നത് ഭീരുത്വമെന്ന് ര...

Popular News

"ആദ്യം വോട്ട് കവർന്നു, ഇപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും": മോദി-ഷാ സർക്കാരിനെതിരെ ആഞ്ഞടിച...

Popular News

ജന്തര്‍ മന്തറിലെ പ്രതിഷേധം: സിജെപി നേതാക്കള്‍ തീഹാര്‍ ജയിലില്‍; അഞ്ചുദിവസത്തേക്ക് റിമാന്‍ഡ...

Popular News

'2029-ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമിത് ഷാ നീക്കം തുടങ്ങിക്കഴിഞ്ഞു'; കടുത്ത വിമര്‍ശനവ...

Save your stories

Sign in