Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പൂര്‍ണ്ണ പിന്തുണയുമായി യുഎഇ

കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കണം: ഇറാഖിന്റെ അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പൂര്‍ണ്ണ പിന്തുണയുമായി യുഎഇ
ഐക്യരാഷ്ട്രസഭയ്ക്ക് ഇറാഖ് സമര്‍പ്പിച്ച പുതിയ ഭൂപടത്തില്‍, യുഎഇ വിദേശകാര്യ മന്ത്രാലയം ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി. അതിര്‍ത്തി സംബന്ധിച്ച വിവാദ വിഷയത്തില്‍ കുവൈത്തിന് പൂര്‍ണ്ണ പിന്തുണ, യുഎഇ വാഗ്ദാനം ചെയ്തു. കുവൈത്തിന്റെ പരമാധികാരവും ദേശീയ താല്പര്യങ്ങളും സംരക്ഷിക്കണം. ഇതിനായുള്ള എല്ലാ നടപടികള്‍ക്കും യുഎഇയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, കുവൈത്തിന്റെ ഉടമസ്ഥതയിലുള്ള ഫിഷ്ത് അല്‍ ഈദ്, ഫിഷ്ത് അല്‍ ഈജ് ഉള്‍പ്പെടെയുള്ള സമുദ്ര മേഖലകളിലെ ഇറാഖിന്റെ നീക്കം, പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും യുഎഇ ചൂണ്ടിക്കാട്ടി. കുവൈത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മേലുള്ള ഈ കടന്നുകയറ്റത്തെ രാജ്യം ശക്തമായി എതിര്‍ക്കും. കുവൈത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ രാജ്യം എന്നും ഒപ്പമുണ്ടാകുമെന്ന് യുഎഇ വ്യക്തമാക്കി.

Related articles

See all
Popular News

സൗദി മക്കയ്ക്ക് നേരെ ഹൂതി ആക്രമണ ശ്രമം; ഡ്രോൺ തകർത്തതായി സൗദി അറേബ്യ ; പുണ്യനഗരത്തിന് ന...

Latest News

വീടുകളെ സമാധാനത്തിന്റെ തുരുത്തുകളായി മാറ്റണം: യുഎഇയിലെ മസ്ജിദുകളില്‍ വെള്ളിയാഴ്ച ജുമുഅ സന്...

Latest News

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ ഇന്ത്യാ സന്ദര്‍ശനം നാളെ മുതല്‍

Latest News

തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് സ്ഥിരീകരണം; 47 പേരും മരിച്ചത് പുക ശ്വസിച്ച്

Save your stories

Sign in