കെഎസ്ആർടിസി ശമ്പളപ്രതിസന്ധി; ഇന്ന് അർധരാത്രി മുതല്‍ പണിമുടക്ക്
Jaihind TV News Report
Jaihind TV Web Desk
May 05, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം: ശമ്പള പ്രതിസന്ധിക്ക് പരിഹാരമാകാത്തതിനാല്‍ കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകള്‍ വെള്ളിയാഴ്ച പണിമുടക്കും. ഇന്ന് അർധരാത്രി മുതല്‍ പണിമുടക്ക് ആരംഭിക്കും. ഗതാഗത മന്ത്രി ആന്‍റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. എഐടിയുസി, കോൺഗ്രസ് സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവർ 24 മണിക്കൂർ സൂചനാ പണിമുടക്കും. സിപിഎം സംഘടനയായ സിഐടിയു പണിമുടക്കിൽ നിന്ന് വിട്ടുനില്‍ക്കും.
പത്താം തീയതി ശമ്പളം നൽകാമെന്ന സർക്കാർ നിലപാടിനോട് യോജിക്കാനാകില്ലെന്ന് സംഘടനകള്‍ പറഞ്ഞു. അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം ലഭിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ആകെ 82 കോടി രൂപയാണ് കെഎസ്ആർടിസിയിലെ ശമ്പളത്തിനായി വേണ്ടത്. ധനവകുപ്പ് 30 കോടിരൂപ നൽകാമെന്നാണ് അറിയിച്ചിരിക്കുന്നത്. 52 കോടി കെഎസ്ആർടിസി കണ്ടെത്തേണ്ടതുണ്ട്. എസ്ബിഐയില്‍ നിന്ന് 45 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് കഴിഞ്ഞ വിഷുവിനും ഈസ്റ്ററിനും ജീവനക്കാർക്ക് ശമ്പളം നല്‍കിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10