Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും
കാർഷിക സമൃദ്ധിക്ക് വേണ്ടി നടത്തുന്ന നിറപുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറക്കും. നാളെ രാവിലെ 5.45നും 6.15നും ഇടയിലാണ് നിറപുത്തരി ചടങ്ങ്. പൂജയ്ക്ക് ഉപയോഗിക്കുന്ന നെൽക്കറ്റകൾ വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് വൈകിട്ടോടെ എത്തും. കൊല്ലങ്കോട്, അച്ചൻകോവിൽ എന്നിവിടങ്ങളിലെ പാടങ്ങളിൽ കൊയ്‌തെടുത്ത നെൽക്കതിരുകളാണ് നിറപുത്തരി മുഹൂർത്തത്തിൽ അയ്യപ്പനടയിൽ പൂജിക്കുന്നത്. അച്ചൻകോവിലിൽ നിന്നും ദേവസ്വം ബോർഡിന്‍റെ ഉടമസ്ഥതയിലുള്ള വയലിൽ കൃഷി ചെയ്‌തെടുത്ത കറ്റകളാണ് എത്തിക്കുക. കൊല്ലങ്കോട്ടുനിന്ന് മുൻമേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരി, അയ്യപ്പ സേവാസംഘം എമർജൻസി വോളന്‍റിയർ ക്യാപ്റ്റൻ ആർ കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കറ്റകളുമായി എത്തുക. മേൽശാന്തി വാസുദേവൻ നമ്പൂതിരി കറ്റകൾ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോകും. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ കതിരുകൾ പൂജിച്ച് ചൈതന്യം നിറച്ച് ഉളളിലും പുറത്തും കെട്ടും. പൂജിച്ച നെൽക്കതിർ ഭക്തർക്ക് പ്രസാദമായും നൽകും. കളഭാഭിഷേകം, പുഷ്പാഭിഷേകം, പടിപൂജ എന്നിവയും ഉണ്ടാകും. നാളെ രാത്രി 10മണിക്ക് നട അടയ്ക്കും.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in