Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

ശബരിമല: അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല: അഹിന്ദുക്കളെ വിലക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ശബരിമലയിലെ ആചാരങ്ങളിൽ ഇടപെടില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ അഹിന്ദുക്കളെ ശബരിമലയിൽ വിലക്കരുതെന്നും സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ട് ഉടമസ്ഥാവകാശ തർക്കമുണ്ടെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ശബരിമലയുടെ ഉടമസ്ഥാവകാശത്തിൽ തർക്കമുണ്ടെന്നും അതിനാൽ സ്ത്രീകളെ വിലക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തിൽ നിലവിൽ തർക്കങ്ങളുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ശബരിമലയിൽ അഹിന്ദുക്കളെ വിലക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ടി.ജി.മോഹൻദാസ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ കോടതിയിൽ ഇക്കാര്യം അറിയിച്ചത്. ശബരിമലയിലെ ക്ഷേത്രത്തിലെ ഉടമസ്ഥാവകാശത്തെ പറ്റി നിലവിൽ തർക്കം നിലനിൽക്കുന്നുണ്ട്. മലഅരയന്മാരുടേതാണ് ക്ഷേത്രമെന്നും ബുദ്ധവിഹാരമായിരുന്നുവെന്നുമുള്ള വാദം നിലനിൽക്കുന്നുണ്ട്. ശബരിമലയിലെത്തുന്നവർ വാവരുടെ പള്ളിയിൽ പ്രാർഥിച്ചതിന് ശേഷമാണ് അയ്യപ്പദര്‍ശനത്തിനായി പോകുന്നത്. എല്ലാ മതവിഭാഗങ്ങളിലുള്ളവരും ശബരിമലയിൽ ദർശനത്തിനായി എത്താറുണ്ട്. അതുകൊണ്ട് മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളെയും ആദിവാസി വിഭാഗങ്ങളെയും കേസിൽ കേൾക്കണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in