Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട തുറന്നു

കനത്ത സുരക്ഷാവലയത്തില്‍ ശബരിമല നട തുറന്നു
Sabarimala-Nada-opened യുവതി പ്രവേശന വിവാദങ്ങൾക്കിടയിൽ മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. കനത്ത സുരക്ഷാവലയത്തിലാണ് ശബരിമലയും പമ്പയും പരിസര പ്രദേശങ്ങളുമെല്ലാം. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത  കാരണം തീർത്ഥാടകർ വലയുന്നു. പുതുതായി തെരഞ്ഞെടുത്ത ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സ്ഥാനാരോഹണം അൽപസമയത്തിനകം നടക്കും. നെയ്‍വിളക്ക് തെളിയിച്ച് ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിയ്ക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകൾ അവസാനിക്കും. തുടർന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും. നാളെ പുലർച്ചെ നാല് മണിയ്ക്കാണ് നട തുറക്കുക. മണ്ഡലപൂജക്ക് നട തുറന്നതോടെ നിലക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തർ കൂടുതലായി നീങ്ങി തുടങ്ങി. നിലക്കലിലെ ബേസ് ക്യാമ്പിൽ നിന്ന് കെ.എസ് ആർ ടി സി ബസ്സുകൾ അയ്യപ്പൻമാരെയും നിറച്ചുകൊണ്ടുള്ള പ്രത്യേക സർവ്വീസും സജീവമായി. കർശന പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നത്

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in