Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

'അയ്യന്റെ സ്വത്ത് കാക്കാനാണ് ഏല്‍പ്പിച്ചത്, കക്കാനല്ല'; ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മോഷണം: ഷാഫി പറമ്പില്‍ എം പി

'അയ്യന്റെ സ്വത്ത് കാക്കാനാണ് ഏല്‍പ്പിച്ചത്, കക്കാനല്ല'; ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മോഷണം: ഷാഫി പറമ്പില്‍ എം പി
അയ്യന്റെ സ്വത്ത് കാക്കാനാണ് കക്കാന്‍ അല്ല തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിച്ചതെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി. ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മോഷണമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. തലശ്ശേരി നഗര സഭയിലെ വിവിധ വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് സി പി എമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ രംഗത്തെത്തിയത്. വെറുമൊരു പോറ്റിയും മുരാരി ബാബുവും വിചാരിച്ചാല്‍ നടക്കുന്നതല്ല ശബരിമലയില്‍ നടന്ന തട്ടിപ്പ്. കേസില്‍ അറസ്റ്റിലായ പത്മകുമാറിനെതിരെ സി പി എം ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. സി പി എം പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗമാണ് പത്മകുമാര്‍ ഇപ്പോഴും. അന്വേഷണം നീളുന്നത് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളിയിലേക്കാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു ശബരിമലയില്‍ നടന്നത് സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് മോഷണമാണ്. ദേവസ്വം ബോര്‍ഡിനെ നിയമിച്ചത് ശബരിമലയുടെ ഭരണം സുതാര്യമായി നിര്‍വ്വഹിക്കാനാണ്. നിത്യ പൂജക്ക് പോലും കഴിവില്ലാത ക്ഷേത്രങ്ങളുടെ പരിപാലനം പോലും ശബരിമലയിലെ വരുമാനം കൊണ്ടാണ്. എന്നാല്‍ ഇത്തരത്തിലുള്ള സ്വത്താണ് ഇപ്പോള്‍ സി പി എം അടിച്ച് മാറ്റിയതെന്നും ഷാഫി പറഞ്ഞു. അയ്യപ്പന്റെ സ്വര്‍ണ്ണം പോലും മോഷ്ടിക്കാന്‍ മടി കാണിക്കാതവരായി സി പി എം അധപതിച്ചു.ചോദ്യങ്ങള്‍ ചോദിക്കാനും കാര്യങ്ങളില്‍ ഇടപെടല്‍ നടത്തുന്ന നഗര സഭ സംവിധാനം തലശ്ശേരിയില്‍ വേണം. അതിന് വേണ്ടി തലശ്ശേരിയില്‍ യു ഡി എഫിനെ വിജയിപ്പിക്കണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. വിവിധ യു ഡി എഫ് നേതാക്കളും പൊതുയോഗങ്ങളില്‍ സംസാരിച്ചു.

Related articles

See all
Popular News

സി.പി.എം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മിറ്റിക്ക് ഇന്ന് തുടക്കം; തുടർച്ചയായ തോൽവികളും മാസപ്പട...

Popular News

ജി.സി.ടി.ഒ ‘ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്സ് കണക്ട് 2026’ കണ്ണൂരിൽ സമാപിച്ചു; നാല് വർഷ...

Popular News

"കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍‍ക്ക് നേരെ സിപിഎം-ബിജെപി സംഘടിത ആക്രമണം; പിന്നില്‍ നേതൃത്വത്തിന്...

Popular News

മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ DYFI അക്രമം; വാഹനം അടിച്ചു തകർത്തു

Save your stories

Sign in