Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അന്വേഷണ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് വഴിമുട്ടുന്നു

അന്വേഷണ ഉദ്യോഗസ്ഥരുടെ കൂട്ടസ്ഥലംമാറ്റം; ശബരിമല സ്വർണ്ണക്കൊള്ളക്കേസ് വഴിമുട്ടുന്നു
   

ശബരിമല സ്വർണ്ണ കൊള്ളക്കേസ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇ ഡി അന്വേഷണം നീരാവിയായി. കേസ് നിർണായക വഴിത്തിരിവിലേക്ക് എത്തുമെന്നായതോടെയാണ് അന്വേഷണ സംഘമായ എസ് ഐ ടി യും ഇ ഡി ക്കും ആരംഭശൂരത്വം മാത്രമായത്. തിരഞ്ഞെടുപ്പുകളിൽ ഇഡിയെ ഉപയോഗിച്ച് സമ്മർദ്ദത്തിലാക്കുക മാത്രമെന്ന തന്ത്രമാണ് സ്വർണ കൊള്ളക്കേസിലും ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ അഴിമതിയും കണ്ടത്.

ശബരിമല സന്നിധാനത്തെ സ്വർണ കൊള്ളയിൽ കേന്ദ്ര ഏജൻസിക്ക് ആരംഭശൂരത്വം മാത്രമാണ് ഉണ്ടായത്. ഇ ഡി യുടെ ആദ്യ ഘട്ട അന്വേഷണം വാർത്തകളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. തൃശൂർ കരുവന്നൂർ ബാങ്കിലെ കോടികളുടെ അഴിമതിയിൽ ഭരണകക്ഷി നേതാക്കളെ സമ്മർദ്ദ തന്ത്രത്തിലാക്കിയതുപോലെയായിരുന്നു സന്നിധാനത്തെ സ്വർണ കൊള്ളയിലും കണ്ടത്.

ഫെബ്രുവരി മൂന്നിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബുവിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഇ ഡി ഉദ്യോഗസ്ഥർ വിധേയമാക്കിയതോടെ പ്രതികൾക്ക് വലിയ ശിക്ഷയെന്നാണ് കേരളം നോക്കി കണ്ടത്. മറ്റ് പ്രതികളെയും ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങളായിരുന്നു ഭരണകക്ഷി നേതാക്കൾക്കെതിരെ ഇ ഡിക്ക് ലഭിച്ചത്. ഈ സംഭവം വലിയ മാധ്യമ ശ്രദ്ധയും നേടി. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ അന്വേഷണം മന്ദഗതിയിലായി . ഇതോടെ സ്വർണ കൊളളയിൽ പേര്കൾപുറത്ത് വന്ന നേതാക്കളെ ചോദ്യം ചെയ്യുന്നത് മന്ദഗതിയിലായി.

ഇതിനിടെ സ്വർണ കൊള്ളഅന്വേഷിക്കുന്ന പതിനൊന്ന് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം കേസ് അന്വേഷണം വഴി മുട്ടിച്ചു . കേസന്വേഷിക്കുന്ന എസ് ഐ ടി സംഘം ഹൈക്കോടതി നിയോഗിച്ചതെങ്കിലും സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴിനെ ഉദ്യോഗസ്ഥർ ആയതിനാൽ കുറ്റപത്രം മനപൂർവം വൈകി പിച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ആർജവം കാട്ടി. കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന് കാത്തിരുന്ന വിശ്വാസ സമൂഹത്തിന് ഏറ്റത് കനത്തപ്രഹരമാണ്. സ്ഥലംമാറ്റത്തിന് വിധേയമായ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണ് കൊച്ചിയിലെത്തിയത്. കേസിലെ ഇ ഡി യുടെ നീക്കം കരുവന്നൂരിന് സമാനമാകുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്

Related articles

See all
Popular News

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ആർ. ശ്രീലേഖയ്ക്ക് ഒരു കോടി രൂപയുടെ വക്കീൽ നോട്ടീസ്

Popular News

ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; സുപ്രീം കോടതിയെ സമീപ്പിച്ച് KUWJ

Popular News

രാജ്യത്ത് വിലക്കയറ്റം രൂക്ഷം; സെപ്റ്റംബറിലെ നാണയപ്പെരുപ്പം 5.54 ശതമാനമായി ഉയര്‍ന്നു

Popular News

രാഹുലിന്റെയും പ്രിയങ്കയുടെയും അറസ്റ്റ് ജനാധിപത്യത്തോടുള്ള വെല്ലുവിളി; തിരഞ്ഞെടുപ്പ് കമ്മീഷ...

Save your stories

Sign in