P K Kunhalikutty| ശബരിമല സ്വര്‍ണപ്പാളി വിവാദം: 'രാഷ്ട്രീയ മുതലെടുപ്പ്'; ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
Jaihind TV News Report
Jaihind TV Web Desk
October 06, 2025
1 min read
•
Updated: June 09, 2026
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. കാലാകാലങ്ങളായി ഒരു വിവാദവുമില്ലാതെയാണ് യു.ഡി.എഫ്. സര്‍ക്കാരുകള്‍ ശബരിമലയും അവിടുത്തെ അനുഷ്ഠാനങ്ങളും കൈകാര്യം ചെയ്തതെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ ശബരിമല രാഷ്ട്രീയ വിവാദത്തിലാണ് എന്നും അദ്ദേഹം ആരോപിച്ചു.
യുവതീ പ്രവേശം മുതല്‍ നിരവധി പ്രശ്‌നങ്ങളാണ് ശബരിമലയില്‍ ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. രാഷ്ട്രീയമായി ശബരിമലയെ മുതലെടുക്കുന്നതാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇന്ത്യ മുഴുവനുള്ള അയ്യപ്പ ഭക്തര്‍ പവിത്രമായി കരുതുന്ന സന്നിധാനത്ത് ഇതിലും വലിയ എന്ത് സംഭവമാണ് ഉണ്ടാകേണ്ടത്,' കുഞ്ഞാലിക്കുട്ടി ചോദിച്ചു. 2019-നു ശേഷം നടന്ന കൊള്ള കണ്ടെത്തേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്.
ചര്‍ച്ചയല്ല, നടപടിയാണ് വേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി. ചര്‍ച്ച നടത്തി വിഷയം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള സമരത്തില്‍ യു.ഡി.എഫ്. അടിയുറച്ച് നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10