Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

P K Kunhalikutty| ശബരിമല സ്വര്‍ണ്ണക്കൊള്ള: സത്യം പുറത്തുവരും വരെ പ്രക്ഷോഭം തുടരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

P K Kunhalikutty| ശബരിമല സ്വര്‍ണ്ണക്കൊള്ള: സത്യം പുറത്തുവരും വരെ പ്രക്ഷോഭം തുടരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി
  തിരുവനന്തപുരം: ശബരിമലയില്‍ നടന്ന മോഷണം പുറത്തുകൊണ്ടുവരിക എന്നത് ജനങ്ങളുടെയും പ്രതിപക്ഷത്തിന്റെയും ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സത്യം തെളിയുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകരെത്തുന്ന ശബരിമലയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് നിയമസഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം ജനാധിപത്യപരമായ പ്രതിഷേധമാണ് നടത്തുന്നത്. എന്നാല്‍ ഈ പ്രതിഷേധത്തെ വക്രീകരിക്കാനും കളവ് മൂടിവയ്ക്കാനുമുള്ള ശ്രമങ്ങളാണ് നിയമസഭയ്ക്കുള്ളില്‍ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'ഇത് ഇങ്ങനെ വിട്ടുകൊടുക്കാനാകില്ല. ആരാണ് മോഷണം നടത്തിയതെന്ന് പുറത്തുവരണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ വിഷയം കോടതിയും നിരീക്ഷിക്കുന്നുണ്ട്,' കുഞ്ഞാലിക്കുട്ടി പറഞ്ഞു. സത്യം പുറത്തുവരുന്നതുവരെ പ്രതിപക്ഷം പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in