Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

Sunny Joseph| 'ഒച്ചിഴയും പോലെ അന്വേഷണം': ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുന്നുവെന്ന് സണ്ണി ജോസഫ്

Sunny Joseph| 'ഒച്ചിഴയും പോലെ അന്വേഷണം': ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സര്‍ക്കാര്‍ നിസ്സംഗത തുടരുന്നുവെന്ന് സണ്ണി ജോസഫ്
  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സംഗത തുടരുകയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എഎല്‍എ. അന്വേഷണം 'ഒച്ചിഴയും പോലെ' ഇഴയുകയാണെന്നും സര്‍ക്കാര്‍ വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. തെറ്റ് ചെയ്തവരെ കയ്യാമം വെക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൊണ്ടിമുതല്‍ ഒളിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു. ശബരിമല വിഷയത്തെ കോണ്‍ഗ്രസ് വലിയ ഗൗരവത്തിലാണ് കാണുന്നത്. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും, ഈ വിഷയത്തില്‍ സിബിഐ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ രാജിവെക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത് ഹൈക്കോടതിയാണ്. എന്നിരുന്നാലും, ഈ അന്വേഷണ സംഘം ആഭ്യന്തര വകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലിന് സാധ്യത നല്‍കുന്നുവെന്നും, ഈ സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുമോ എന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in