Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

കേരള പോലീസിന് എകെജി സെന്‍ററില്‍ അടിമപ്പണി; റിമാന്‍ഡിലായ കെഎസ് യു പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തെന്ന് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നു; വി.ഡി സതീശന്‍

കേരള പോലീസിന് എകെജി സെന്‍ററില്‍ അടിമപ്പണി; റിമാന്‍ഡിലായ കെഎസ് യു പ്രവര്‍ത്തകര്‍ തെറ്റ് ചെയ്തെന്ന് തെളിയിക്കാന്‍  പൊലീസിനെ വെല്ലുവിളിക്കുന്നു; വി.ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിലെ പൊലീസ് എ.കെ.ജി സെന്‍ററില്‍ അടിമപ്പണിയെടുക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഒരു അക്രമവും നടത്താതെ സമരം ചെയ്ത മൂന്ന് കെ.എസ്.യു പ്രവർത്തകരെ റിമാന്‍ഡ് ചെയ്തിട്ട് ഒൻപത് ദിവസമായെന്നും സി പി എം ഓഫീസില്‍ നിന്നും എഴുതിക്കൊടുത്ത പേരനുസരിച്ചാണ് മൂന്നു പേരെയും റിമാന്‍ഡ് ചെയ്തതെന്നും വി.ഡി സതീശന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിച്ചു. പൊലീസിനെ സർക്കാർ പൂര്‍ണമായും എ.കെ.ജി സെന്‍ററിന് പണയപ്പെടുത്തിയിരിക്കുകയാണ്. ഡി.ജി.പിക്കും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയും എ.കെ.ജി സെന്‍ററില്‍ നിന്നും പറയുന്ന പണിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.റിമാന്‍ഡിലായ കുട്ടികള്‍ ഏതെങ്കിലും അക്രമത്തില്‍ ഏര്‍പ്പെട്ടിണ്ടുണ്ടെന്ന് തെളിയിക്കാന്‍ പൊലീസിനെ വെല്ലുവിളിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.  തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാന്‍ഡിൽ കഴിയുന്ന കെ.എസ്.യു പ്രവർത്തകരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഇന്ന് സന്ദർശിച്ചിരുന്നു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in