Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

YOGESH GUPTA|യോഗേഷ് ഗുപ്തയ്ക്ക് ആശ്വാസം; വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം നല്‍കണം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി

YOGESH GUPTA|യോഗേഷ് ഗുപ്തയ്ക്ക് ആശ്വാസം; വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം നല്‍കണം; സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി
ഡി.ജി.പി. റാങ്കിലുള്ള യോഗേഷ് ഗുപ്തയുടെ കേന്ദ്ര ഡെപ്യൂട്ടേഷനുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി. കേന്ദ്ര ഡെപ്യൂട്ടേഷനുവേണ്ടിയുള്ള വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കേന്ദ്രം പലതവണ ആവശ്യപ്പെട്ടിട്ടും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ യോഗേഷ് ഗുപ്ത നല്‍കിയ ഹര്‍ജിയിലാണ് ട്രൈബ്യൂണലിന്റെ നിര്‍ണായക ഇടപെടല്‍. സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്നാണ് യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചത്. എന്നാല്‍, നിയമനം ലഭിക്കുന്നതിന് അത്യന്താപേക്ഷിതമായ വിജിലന്‍സ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞുവെച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ നിയമപോരാട്ടത്തിന് ഇറങ്ങിയ മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഏഴ് തവണയാണ് സ്ഥലംമാറ്റം ലഭിച്ചത്. ഇതില്‍ ഏറ്റവും ഒടുവിലായി കഴിഞ്ഞയാഴ്ച റോഡ് സുരക്ഷാ കമ്മീഷണറാക്കി മാറ്റിയിരുന്നു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു പദവിയില്‍ ചുരുങ്ങിയത് രണ്ട് വര്‍ഷത്തെ കാലാവധി നല്‍കണമെന്നാണ് സുപ്രീംകോടതിയുടെ വ്യവസ്ഥ. ഇത് പാലിക്കാതെയുള്ള സ്ഥലംമാറ്റങ്ങള്‍ക്ക് സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അനുമതി ആവശ്യമാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് പാലിക്കാറില്ല. മുഖ്യമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടിട്ടും കേരളം വിട്ട് കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പദവിയിലേക്ക് മാറാന്‍ അനുവദിക്കാത്ത സാഹചര്യത്തിലാണ് യോഗേഷ് ഗുപ്ത നിയമപോരാട്ടത്തിലൂടെ അനുകൂല വിധി നേടിയത്.

Related articles

See all
Popular News

'ഐ ലവ് സി എം' ,മുഖ്യമന്ത്രിക്ക് മുത്തം നൽകി അസമിലെ ആരാധകൻ

Popular News

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്‍പ്പന: അനുമതി റദ്ദാക്കി, ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപട...

Popular News

എസി റോഡ് നിർമ്മാണത്തിൽ വിജിലൻസ് അന്വേഷണം വേണം; 647 കോടി ചെലവായത് വിശ്വസനീയമല്ലെന്ന് മന്ത്ര...

Popular News

കോവളത്ത് സ്പായിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; രണ്ടുപേർ പിടിയിൽ

Save your stories

Sign in