ആലപ്പുഴ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തില്‍ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് പ്രവേശനം നൽകാൻ വേണ്ടി ശുപാർശ ചെയ്തത് സിപിഎം നേതാവെന്ന വെളിപ്പെടുത്തലുമായി കായംകുളം എംഎസ്എം കോളേജ് മാനേജർ ഹിലാൽ ബാബു. എന്നാല്‍ നേതാവിന്‍റെ പേര് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പേര് വെളിപ്പെടുത്തിയാല്‍ സജീവമായി തുടരുന്ന നേതാവിനെ വ്യക്തിപരമായി ബാധിക്കുമെന്ന് കോളേജ് മാനേജർ മാധ്യമങ്ങളോട് പറഞ്ഞു.
‘സർട്ടിഫിക്കറ്റ് പരിശോധിച്ചത് അധ്യാപകരാണ്. അധ്യാപകർക്കു വീഴ്ചയുണ്ടായോയെന്ന് പരിശോധിച്ചു പറയാം. വ്യാജ സർട്ടിഫിക്കറ്റ് ആണെന്ന് പ്രകടമായത് ഇപ്പോഴാണ്. പോലീസിൽ പരാതി നൽകി’ – ഹിലാൽ ബാബു പറഞ്ഞു.
വിവാദങ്ങള്‍ക്ക് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റുമായി പ്രവേശനം നേടിയ നിഖിലിനെ കോളജിൽ നിന്നു സസ്പെൻഡ് ചെയ്തു. അതേസമയം കോളേജിൽ പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് നിഖിൽ പാർട്ടിയെ സമീപിച്ചിരുന്നുവെന്നും പാർട്ടിക്കാർ ബോധപൂർവം സഹായിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നുമായിരുന്നു സിപിഎം കായംകുളം ഏരിയാ സെക്രട്ടറിയുടെ പ്രതികരണം. പറഞ്ഞു. നിഖിൽ പാർട്ടി അംഗമാണെന്നും വിഷയം ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുമെന്നും സിപിഎം കായംകുളം ഏരിയാ സെക്രട്ടറി പറഞ്ഞു.