പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേഷ് പിഷാരടിക്ക് നേരെ ബിജെപിയുടെ കൈയേറ്റ ശ്രമം; വടക്കന്തറയില്‍ പര്യടനം തടഞ്ഞു
Jaihind TV News Report
Jaihind TV Web Desk
April 01, 2026
1 min read
•
Updated: June 04, 2026
പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. കൈയേറ്റ ശ്രമവുമുണ്ടായി. സൗത്ത് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെയാണ് വടക്കന്തറയില്‍ രമേഷ് പിഷാരടിയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. നഗരസഭ വാര്‍ഡ് വനിതാ കൗണ്‍സിലറുടെ നേതൃത്വത്തിലായിരുന്നു കൈയ്യേറ്റ ശ്രമം.
ബിജെപി പ്രവര്‍ത്തകരുടേത് ജനാധിപത്യത്തിനെതിരായ പ്രവര്‍ത്തിയെന്ന് രമേഷ് പിഷാരടി പ്രതികരിച്ചു. സഞ്ചാര സ്വാതന്ത്ര്യം ഉള്‍പ്പെടെ നിഷേധിക്കപ്പെട്ടു. ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ വോട്ട് ചോദിക്കാനുള്ള തന്റെ അവകാശത്തെയാണ് ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞത്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ല. യാതൊരു പ്രകോപനവും ഇല്ലാതെയാണ് തന്നെ തടഞ്ഞതെന്നും ഇത്തരം ഭീഷണികള്‍ ജനങ്ങള്‍ വിലയിരുത്തട്ടെയെന്നും രമേഷ് പിഷാരടി പറഞ്ഞു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10