Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കേണ്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം

നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കേണ്ട വിഷയങ്ങള്‍ ജനങ്ങള്‍ക്ക് നിര്‍ദേശിക്കാം
Ramesh-Chennithala തിരുവനന്തപുരം: ഈ മാസം 27ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ ഉന്നയിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ ക്ഷണിച്ചു. കഴിഞ്ഞ സമ്മേളനങ്ങളിലും പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതിപക്ഷം സ്വീകരിച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ഫേസ് ബുക്ക് വഴി നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. അവയില്‍ തെരഞ്ഞെടുത്തവ ചോദ്യങ്ങളായും ശ്രദ്ധക്ഷണിക്കലുകളായും സബ്മിഷനുകളായും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. ആയിരത്തിലേറെ ചോദ്യങ്ങളാണ് കഴിഞ്ഞ സമ്മേളനത്തില്‍ ജനങ്ങളില്‍ നിന്ന് ലഭിച്ചത്. ഇവയെല്ലാം സഭയില്‍ ഉന്നയിക്കുകയും ചെയ്തു. അടിയന്തര പ്രമേയം, ചര്‍ച്ച, പ്രസംഗങ്ങള്‍ എന്നിവയിലും ജനങ്ങള്‍ ഉന്നയിച്ച വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സാധാരണ ജനങ്ങളെയും നിയമസഭാ നടപടികളില്‍ ഭാഗഭാക്കാക്കുകയാണ് ലക്ഷ്യം. ഇത്തവണയും പ്രതിപക്ഷ നേതാവിന്‍റെ ഫേസ് ബുക്ക് വഴിയും (www.facebook.com/rameshchennithala ) ഇ-മെയില്‍ വഴിയും ( [email protected]) വഴിയുമാണ് ചോദ്യങ്ങള്‍ അയക്കേണ്ടത്.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in