Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ബാബു ചാഴിക്കാടന്‍റെ ദീപ്തസ്മരണയിൽ രമേശ് ചെന്നിത്തല കോട്ടയം വാര്യാമുട്ടത്ത്

ബാബു ചാഴിക്കാടന്‍റെ ദീപ്തസ്മരണയിൽ രമേശ് ചെന്നിത്തല കോട്ടയം വാര്യാമുട്ടത്ത്
സഹപ്രവർത്തകനായിരുന്ന ബാബു ചാഴിക്കാടന്‍റെ ദീപ്തസ്മരണയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോട്ടയം വാര്യാമുട്ടത്ത് എത്തി. രമേശ് ചെന്നിത്തല ഒപ്പമുണ്ടായിരുന്ന ഇലക്ഷൻ പ്രചരണത്തിനിടെ ഉണ്ടായ അപകടത്തിലാണ് ബാബു ചാഴിക്കാടനെ മരണം തട്ടിയെടുത്തത്. അദ്ദേഹത്തിന്‍റെ സഹോദരനായ തോമസ് ചാഴിക്കാടനാണ് ഇത്തവണത്തെ സ്ഥാനാർഥി എന്നതും പ്രത്യേകതയാണ്. 1991ലെ നിയമസഭാ തെരഞ്ഞെടുപ്പ്. ബാബു ചാഴിക്കാടനായിരുന്നു ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി. പ്രചരണം തകൃതിയായി നടക്കുന്ന സമയം. തുറന്ന വാഹനത്തിൽ രമേശ് ചെന്നിത്തലയും ബാബു ചാഴികാടനും. ഇടിമിന്നലിന്‍റെ രൂപത്തിലായിരുന്നു അപകടം പതിയിരുന്നത്. മിന്നലേറ്റ ഇരുവരും ബോധരഹിതരായി താഴെ വീണു. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ബാബു ചാഴിക്കാടനെ മരണം കീഴടക്കിയിരുന്നു. മയക്കത്തിൽ നിന്നുണർന്നപ്പോൾ രമേശ് ചെന്നിത്തലയും ആ സത്യം മനസിലാക്കി. സംഭവത്തിന്‍റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ബാബു ചാഴിക്കാടന്‍റെ സ്മൃതി മണ്ഡപത്തിലെത്തിയ രമേശ് ചെന്നിത്തല ജ്വലിക്കുന്ന ഓർമകൾക്ക് മുന്നിൽ പുഷ്പാർച്ചന നടത്തി. സ്ഥാനാർഥി തോമസ് ചാഴിക്കാടൻ, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, ജോസ് കെ.മാണി തുടങ്ങിയവരും രമേശ് ചെന്നിത്തലയ്ക്കൊപ്പമുണ്ടായിരുന്നു.

Related articles

See all
Popular News

ജയ്ഹിന്ദ് ടിവി ഡിജിറ്റൽ രംഗത്ത് മുന്നോട്ട് : മൊബൈൽ ആപ്പും പുതുക്കിയ വെബ്‌സൈറ്റും ലോഞ്ച് ചെ...

Popular News

റിപ്പോര്‍ട്ടറിലെ റെയ്ഡില്‍ എന്താണ് പ്രശ്‌നം?; 'മാധ്യമപ്രവര്‍ത്തനത്തിലേക്കുള്ള കടന്നുകയറ്റമ...

Popular News

'മുഖ്യമന്ത്രിയുടെ നിലപാട് ശരി' സ്ത്രീകൾ വീട്ടിലിരിക്കണമെന്ന പ്രസ്താവന കാന്തപുരം തിരുത്തണം;...

Popular News

പയ്യന്നൂരിന് പിന്നാലെ തിരുവനന്തപുരത്തും സിപിഎമ്മിൽ രക്തസാക്ഷി ഫണ്ട് വിവാദം; അജയൻ സ്മാരക ഫണ...

Save your stories

Sign in