രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ ; ഇന്നും നാളെയുമായി നടക്കുന്ന പൊതു പരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുൽഗാന്ധിയുടെ രണ്ട് ദിവസത്തെ കേരള സന്ദർശനം ഇന്ന് ആരംഭിക്കും.ചരിത്ര പ്രസിദ്ധമായ "ഗുരു–ഗാന്ധി" സമാഗമത്തിന്റെ മഹത്തായ ഓർമ്മകൾ പുതുതലമുറക്ക് പകർന്നുകൊണ്ട് കൊല്ലത്ത് നടക്കുന്നഗുരു-ഗാന്ധി സമാഗമ ശതാബ്ദിയാഘോഷവുംമഹാ സമ്മേളനവും രാവിലെ 11 മണിക്ക് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
ശ്രീനാരായണ ഗുരുവും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയും വർക്കല ശിവഗിരിയിൽ നടത്തിയ ചരിത്ര പ്രസിദ്ധമായ കൂടിക്കാഴ്ചയുടെ ദീപ്തമായ സ്മരണകൾ ഉയർത്തിയാണ് ശതാബ്ദി സ്മാരക സമ്മേളനം സംഘടിപ്പിക്കുന്നത്.നാളെ രാഹുൽ ഗാന്ധി ശിവഗിരി മഠം സന്ദർശിക്കും.പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനവും നാളെ വൈകിട്ട് രാഹുൽഗാന്ധി പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യും. ഇന്നു ഉച്ച കഴിഞ്ഞ് ഇടുക്കി നെടുങ്കണ്ടത്ത് മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായുള്ള സംവാദത്തിലും നാളെ ടെക്നോപാർക്കിൽ ഐടി വിദഗ്ധരുമായുള്ള സംവാദത്തിലും രാഹുൽഗാന്ധി പങ്കെടുക്കും.
കേരള രാഷ്ട്രീയത്തിൽ പുതുചരിത്രം കുറിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിച്ച ടിം യുഡിഎഫിന്റെ പുതു യുഗ യാത്രയുടെ സമാപന സമ്മേളനം ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടക്കുക.കേരളത്തിൽ പുതുയുഗ സൃഷ്ടിക്കായി പ്രതിപക്ഷ നേതാവ് നയിച്ച പുതു യുഗയാത്ര കേരളക്കരയിൽ ആകമാനം ആവേശത്തിരയിളക്കിയാണ് പാറശാല മണ്ഡലത്തിലെ വെള്ളറടയിൽ കഴിഞ്ഞ രാത്രി സമാപിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.