Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

പുതുപ്പള്ളിയില്‍ ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി; ചാണ്ടി ഉമ്മനൊപ്പം സൈക്കിള്‍ സവാരി

പുതുപ്പള്ളിയില്‍ ആവേശത്തിരയിളക്കി രാഹുല്‍ ഗാന്ധി; ചാണ്ടി ഉമ്മനൊപ്പം സൈക്കിള്‍ സവാരി
  കോട്ടയം: ആവേശം അലതല്ലുന്ന ജനസാഗരത്തെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധിയുടെ കോട്ടയം ജില്ലാ പര്യടനം പൂര്‍ത്തിയായി. മധ്യകേരളത്തിലെ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പുതുജീവന്‍ നല്‍കിക്കൊണ്ടുള്ള രാഹുലിന്റെ സന്ദര്‍ശനം പ്രവര്‍ത്തകരിലും നാട്ടുകാരിലും ഒരുപോലെ ആവേശമുണര്‍ത്തി. കോട്ടയം കഞ്ഞിക്കുഴിയില്‍ നടന്ന പ്രചാരണ യോഗത്തിന് ശേഷം സുരക്ഷാ വലയങ്ങള്‍ ഭേദിച്ച് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന രാഹുല്‍ ഗാന്ധി ഏവരേയും അമ്പരപ്പിച്ചു. തടിച്ചുകൂടിയ നാട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുത്തും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്കുവെച്ച നേതാവിനെ ഹര്‍ഷാരവങ്ങളോടെയാണ് ജനങ്ങള്‍ വരവേറ്റത്. എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ വന്‍ ജനത്തിരക്കാണ് ദൃശ്യമായത്. പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിനായി പാമ്പാടിയില്‍ എത്തിയ രാഹുല്‍ ഗാന്ധിക്ക് നാട് നല്‍കിയത് ഉജ്ജ്വലമായ വരവേല്‍പ്പാണ്. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കപ്പുറം വേറിട്ട കാഴ്ചകള്‍ക്കും പാമ്പാടി സാക്ഷ്യം വഹിച്ചു. മണ്ഡലത്തിലുടനീളം സൈക്കിളില്‍ പര്യടനം നടത്തുന്ന ചാണ്ടി ഉമ്മന്റെ രീതിയെ അഭിനന്ദിച്ച രാഹുല്‍, അദ്ദേഹത്തോടൊപ്പം സൈക്കിള്‍ സവാരിയില്‍ പങ്കുചേര്‍ന്നത് പ്രവര്‍ത്തകര്‍ക്ക് വര്‍ദ്ധിത വീര്യം പകര്‍ന്നു. സാധാരണക്കാര്‍ക്കും നാട്ടുകാര്‍ക്കും സ്‌നേഹത്തിന്റെയും സൗമ്യതയുടെയും നേര്‍ക്കാഴ്ചകള്‍ പകര്‍ന്നുനല്‍കിയ രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ക്യാമ്പിന് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

Related articles

See all
Popular News

അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരി കുറ്റക്കാരനെന്ന് വിജിലൻസ് കോടതി

Popular News

പരീക്ഷകള്‍ക്ക് മാറ്റമില്ല; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; കുട്ടനാട്...

Popular News

കൈതേപ്പാലത്തെ ജനങ്ങളെ ചേർത്തുപിടിച്ച് ചാണ്ടി ഉമ്മന്‍; കുടുംബങ്ങളെ സുരക്ഷിതമായി ദുരിതാശ്വാസ...

Popular News

"ഇതാണ് യഥാർത്ഥ ജനപ്രതിനിധി"; ശ്രദ്ധേയമായി മന്ത്രിയെക്കുറിച്ച് പോലീസുദ്യോഗസ്ഥയുടെ കുറിപ്പ്

Save your stories

Sign in