"22 ലക്ഷം കുട്ടികളുടെ ഭാവി വെച്ചാണ് കളി, പ്രധാനമന്ത്രിക്ക് മൗനം"; നീറ്റ് വിവാദത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ലക്ഷക്കണക്കിന് യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കുമ്പോഴും, 22 ലക്ഷത്തോളം വരുന്ന കുട്ടികളുടെ ഭാവി അപകടത്തിലായിരിക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്നതിന് പകരം, ചോദ്യങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ എത്രയും പെട്ടെന്ന് രാജി വെക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭാവിയിൽ ഇത്തരം ചോദ്യപേപ്പർ ചോർച്ചകൾ ഉണ്ടാകാതിരിക്കാൻ പൂർണ്ണമായും സുരക്ഷിതവും കുറ്റമറ്റതുമായ ഒരു പരീക്ഷാ സംവിധാനം രാജ്യത്ത് നിലവിൽ വരുന്നത് വരെ തങ്ങളുടെ പ്രതിഷേധം അവസാനിക്കില്ലെന്നും, വിദ്യാർത്ഥികൾക്കായി പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.