വിദ്യാർത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാം ഘട്ടത്തിൽ പങ്കെടുക്കുന്നതിനായി രാഹുൽ ഗാന്ധി ഉച്ചയ്ക്ക് 12:30-ഓടെ ചെന്നൈയിലെത്തും. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളുമായി നടത്തുന്ന സംവാദ പരമ്പരയുടെ ഭാഗമായാണ് അദ്ദേഹത്തിന്റെ ഈ തമിഴ്നാട് സന്ദർശനം.
ചെന്നൈയിലെത്തുന്ന രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ, മുഖ്യമന്ത്രി വിജയ് രാഹുൽ ഗാന്ധിക്കായി ഒരുക്കുന്ന പ്രത്യേക ഉച്ചഭക്ഷണ വിരുന്നിലും അദ്ദേഹം പങ്കെടുക്കും. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.
മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കും വിരുന്നിനും ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് രാഹുൽ ഗാന്ധി വിദ്യാർത്ഥികളുമായി സംവദിക്കുന്നത്. വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്കും ആശങ്കകൾക്കും അദ്ദേഹം നേരിട്ട് മറുപടി നൽകും.