Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സാന്ത്വനമായി രാഹുലും പ്രിയങ്കയും; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും

സാന്ത്വനമായി രാഹുലും പ്രിയങ്കയും; ദുരിതബാധിത പ്രദേശങ്ങള്‍ സന്ദർശിക്കും
  കണ്ണൂർ: ലോക സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വയനാട് സന്ദർശനത്തിനായി കണ്ണൂരിൽ വിമാനമിറങ്ങി കൽപറ്റയിലേക്ക് യാത്ര തിരിച്ചു. റോഡ് മാർഗമാണ് യാത്ര തിരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി എന്നിവരും രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്. രാവിലെ 9.30 ന് പ്രത്യേക വിമാനത്തിലാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തിയത്. ഉച്ചയോടെ ഇരു നേതാക്കളും മേപ്പാടിയിൽ എത്തിച്ചേരും. തുടർന്ന് മേപ്പാടി ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കും. സെൻറ് ജോസഫ് യുപി സ്കൂളിലെ ക്യാമ്പും സന്ദർശിക്കും. വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും രാഹുൽ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, എംപിമാരായ രാജ് മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഫ്രാൻസിസ് ജോർജ് എന്നിവർ ഇരുനേതാക്കളെയും അനുഗമിക്കുന്നുണ്ട്.

Related articles

See all
Latest News

നിതിൻ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ. എം.കെ. റാമിന് മുൻകൂർ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത...

Latest News

ആയുധമില്ല, വധശ്രമമില്ല; 'കണ്ണൂര്‍ നാടകം' പൊളിഞ്ഞു; വീണാ ജോര്‍ജ് ഉത്തരം പറയണം

Latest News

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ്: തിരക്കഥ പൊളിഞ്ഞു, ഒടുവില്‍ കുറ്റസമ്മതം; കഴുത്ത...

Latest News

ലഹരിമരുന്നിന്റെ ക്രൂരത; കണ്ണൂരില്‍ മകൻ അമ്മയെ കഴുത്തറുത്തു കൊലപ്പെടുത്തി; ശേഷം പോലീസ് സ്റ...

Save your stories

Sign in