Logo
Mon, Jun 15, 2026 • 11:47 AM
LIVE TV
Watch

No business videos available

No Middle East videos available

നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് രാഹുലും പ്രിയങ്കയും


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 08, 2019
1 min read Updated: June 10, 2026
SHARE:
SAVE: Login to save

നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് രാഹുലും പ്രിയങ്കയും
Rahul-Priyanka-Ameti ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്ത നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ കേന്ദ്ര സർക്കാറിനെ വിമർശിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. സമ്പത്ത് വ്യവസ്ഥയെ തകർത്തതും നിരവധി ജീവനുകൾ അപഹരിച്ചതും ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകൾ തകർത്തതും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ തൊഴിലില്ലാത്തവരാക്കി മാറ്റിയതുമായ നോട്ട് നിരോധനത്തിന്‍റെ മൂന്നാം വാർഷികത്തിൽ ഈ ഭീകരമായ ആക്രമണത്തിന് പിന്നിലുള്ളവരെ ഇനിയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ല എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ ഓർമ്മിപ്പിച്ചു. നോട്ട് നിരോധനത്തെ പൈശാചികവൽക്കരണം എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ അഭിസംബോധന ചെയ്തത്. സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ച തുഗ്ലക്ക് നടപടിയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ ചോദിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10